ad
Deshabhimani

പ്ലസ് വൺ സീറ്റ് വർധിപ്പിക്കും, സിനിമാ നയം രൂപീകരിക്കും; യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം

Rajendra Arlekar Delivers Policy Address of VD Satheesan Government

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നയപ്രഖ്യാപനം നടത്തുന്നു

വെബ് ഡെസ്ക്

Published on May 29, 2026, 10:15 AM | 1 min read

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നടത്തുന്നത്. രാവിലെ ഒൻപതിന് നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണറെ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രി വി ഡി സതീശന്‍, പാര്‍ലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.


Rajendra Arlekar Thiruvanchoor radhakrishnan V D Satheesan Sunny Josephഗവര്‍ണറെ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രി വി ഡി സതീശന്‍, പാര്‍ലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു



Live Updates
2 months agoMay 29, 2026 10:38 AM IST

വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരി മുക്തമാക്കും

2 months agoMay 29, 2026 10:25 AM IST

എഐയ്ക്ക് പ്രാധാന്യം നൽകി മീഡിയ സിറ്റി സ്ഥാപിക്കും

2 months agoMay 29, 2026 10:23 AM IST

എക്സൈസിനെയും പൊലീസിനെയും ശക്തിപ്പെടുത്തും

2 months agoMay 29, 2026 10:23 AM IST

വിദ്യാർഥിനികൾക്ക് മൂന്ന് ദിവസത്തെ ആർത്തവ അവധി

2 months agoMay 29, 2026 10:17 AM IST

സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ നവീകരിക്കും. മാവേലി സ്റ്റോറുകളുടേയും റേഷൻ കടകളുടേയും എണ്ണം വർധിപ്പിക്കുമെന്നും നയപ്രഖ്യാപനം

2 months agoMay 29, 2026 10:16 AM IST

സിനിമാ നയം കൊണ്ടുവരും. തിയേറ്റർ മേഖലയ്ക്ക് പ്രോത്സാഹനം നൽകും.

2 months agoMay 29, 2026 10:15 AM IST

എല്ലാ ജില്ലകളിലും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്ന് നയപ്രഖ്യാപനത്തിൽ അവകാശവാദം

2 months agoMay 29, 2026 10:13 AM IST

സംസ്ഥാനത്തിന്റെ വളർച്ചയും സമത്വവും ഉറപ്പാക്കുമെന്ന് നയപ്രഖ്യാപനം

2 months agoMay 29, 2026 10:13 AM IST

തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് അവതരിപ്പിച്ച ഇന്ദിര ഗ്യാരന്റിയിലെ പ്രഖ്യാപനങ്ങൾ നയപ്രഖ്യാപനത്തിലും ആവർത്തിച്ചു.


നിയമസഭാ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം


കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ടാണ് സഭാ നടപടികൾക്ക് തുടക്കം കുറിച്ചത്. ബഹുസ്വര സമൂഹത്തിന് യോജിക്കാത്ത, വന്ദേമാതരത്തിന്റെ പൂർണരൂപം യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ ആലപിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ വന്ദേമാതരം വീണ്ടും ആവർത്തിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home