ad
Deshabhimani

print edition കുടുംബശ്രീയുടെ പിന്തുണയിൽ പട്ടികവർഗത്തിലെ 
164 പേർക്ക് സർക്കാർ ജോലി

kudumbasree

പ്രതീകാത്മക ചിത്രം

avatar
സ്വാതി സുജാത

Published on Apr 14, 2026, 01:10 AM | 1 min read

തിരുവനന്തപുരം : കുടുംബശ്രീയുടെ പിന്തുണയിൽ പട്ടികവർഗ മേഖലയിൽനിന്നും സർക്കാർ ജോലി നേടിയത് 164 യുവജനങ്ങൾ. മേഖലയിലെ യുവജനങ്ങളുടെ സാമ്പത്തിക സാമൂഹ്യ ശാക്തീകരണം ലക്ഷ്യമിട്ട്‌ 2018 മുതൽ തുടങ്ങിയ മത്സരപരീക്ഷാ പരിശീലനങ്ങളുടെ ഭാഗമായാണ് എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഇത്രയുംപേർക്ക് ജോലി ലഭ്യമായത്.


എൽഡി ക്ലർക്ക്, പൊലീസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ തുടങ്ങിയ തസ്തികകളിലേക്കാണ് അധിക നിയമനങ്ങളും. ഇവർ എല്ലാവരും ജോലിയിൽ പ്രവേശിച്ചു. ഇതുകൂടാതെ 364 പേർ വിവിധ റാങ്ക് ലിസ്റ്റുകളിലുമുണ്ട്. സ്വകാര്യ മേഖലയിലേക്കുള്ള അഭിമുഖങ്ങളിൽ പങ്കെടുത്ത് ലിസ്റ്റിൽ ഉൾപ്പെട്ടവരുമുണ്ട്. കുടുംബശ്രീ വഴി വിദഗ്ധ പരിശീലനം ലഭ്യമാക്കിയ 2893 പേരിൽനിന്നാണ് ഈ നേട്ടം.

ജില്ലകളിൽ പിഎസ്‌സി ഒറ്റത്തവണ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ആദ്യഘട്ടത്തിൽ എസ്‌എസ്‌എൽസി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവരെയുമാണ് ഉൾപ്പെടുത്തിയത്. പിന്നീട് ബീറ്റ് ഫോറസ്റ്റ് ഓഫീസർപോലുള്ള തസ്തികകളിലേക്ക് ആവശ്യമായ പരിശീലനവും ലഭ്യമാക്കി. വിവിധ മേഖലകളിലെ വിദഗ്ധരായ ഫാക്കൽറ്റിയെ കണ്ടെത്തി അവർ മുഖേനയാണ് പരിശീലനം നൽകുന്നത്. പരിശീലനത്തിനായി ജില്ലാമിഷന്റെ നേതൃത്വത്തിൽ പ്രത്യേകം കേന്ദ്രങ്ങളുമുണ്ട്‌. അതത് കുടുംബശ്രീ സിഡിഎസുകളുടെ പിന്തുണയോടെയാണ് പ്രവർത്തനം. അട്ടപ്പാടി, ആറളം, ആലപ്പുഴ എന്നിവിടങ്ങളിൽ മത്സരപരീക്ഷാ പരിശീലനം തുടരുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home