ad
Deshabhimani

16കാരിയുടെ പീഡനം; പ്രതി സ്നേഹ അമ്മയുടെ സുഹൃത്ത്, പെണ്‍കുട്ടി പിതാവിനാലും പീഡിപ്പിക്കപ്പെട്ടു

Sneha

സ്നേഹ മെർളിൻ

വെബ് ഡെസ്ക്

Published on Jun 13, 2026, 04:26 PM | 1 min read

കാസർകോട്: മേലേപ്പറമ്പിൽ 16കാരിയെ യുവതി പീഡനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ അമ്മയുടെ അടുത്ത സുഹൃത്താണ് കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയ സ്നേഹ മെർളിൻ. പീഡനത്തിനിരയായ കുട്ടിയുടെ അമ്മ ലഹരി വിൽപന കേസിലെ പ്രതിയായിരുന്നു. ഈ കേസിൽ ജയിലിൽ കഴിയുന്നതിനിടെയാണ് സ്‌നേഹ മെർളിനുമായി പരിചയത്തിലാവുന്നത്. സൗഹൃദത്തെ തുടർന്ന് ജയിലിൽ നിന്നും ഇറങ്ങിയ സ്നേഹ ഒരു വർഷത്തോളം ഇവരുടെ കാസർകോട്ടെ വീട്ടിൽ താമസിച്ചു.


ഈ കാലയളവിൽ 16 കാരിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയെന്നാണ് റിപ്പോർട്. അടുത്തിടെ സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. സ്നേഹയെ കൂടാതെ പെൺകുട്ടി പിതാവിനാലും ലൈം​ഗികമായി പീഡിപ്പിക്കപ്പെട്ടു. ഈ കേസിൽ പിതാവ് സെൻ‌ട്രൽ ജയിലിൽ തടവിൽ കഴിയുകയാണെന്നാണ് പൊലീസ് പറയുന്നു.


കേസെടുത്തതിന് പിന്നാലെ സ്നേഹ ഒളിവിൽ പോയി. ഇവർക്കായി അന്വേഷണം നടത്തി വരികയാണ്. മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയാണ് പരാതിയുമായി രംഗത്ത് വന്നത്. നേരത്തെ പതിനാലുകാരനേയും പന്ത്രണ്ടുകാരിയേയും പീഡിപ്പിച്ചെന്ന കേസിൽ ഇവർ അറസ്റ്റിലായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home