print edition കുടുംബശ്രീ മിഷനിൽ 134 ജീവനക്കാരെ പിരിച്ചുവിട്ടു


ബിജോ ടോമി
Published on Jul 01, 2026, 01:15 AM | 1 min read
തിരുവനന്തപുരം : കുടുംബശ്രീ മിഷനിൽ 15 വർഷത്തിലധികം സർവീസുള്ളവരുൾപ്പെടെ 134 കരാർ ജീവനക്കാരോട് ജോലിക്ക് വരേണ്ടെന്ന് സർക്കാർ. ദേശീയ നഗര ഉപജീവന മിഷൻ (എൻയുഎൽഎം) ജീവനക്കാരുടെ കരാർ അവസാനിപ്പിച്ച് ഉത്തരവിറക്കി. തൊഴിൽ നഷ്ടപ്പെട്ടവരിൽ ഒന്പതുപേർ 50 വയസിന് മുകളിലുള്ളവരാണ്. 58 പേർ 40-–50 പ്രായപരിധിലുള്ളവരും 64 പേർ 30–40 വയസിന് ഇടയിലുള്ളവരും. മറ്റൊരു ജോലി കണ്ടെത്തുക പ്രയാസമാണെന്ന് ഇവർ പറയുന്നു. മാർച്ച് 31ന് അവസാനിച്ച കരാർ കാലാവധിയാണ് ജൂൺ 30നുശേഷം പുതുക്കാത്തത്. ബാക്കിയുള്ളവരുടേത് സെപ്‌തംബർ 30 വരെമാത്രം ദീർഘിപ്പിച്ചു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് പദ്ധതി ആരംഭിച്ചത്. ഒന്നും രണ്ടും പിണറായി സർക്കാറുകൾ അന്യായമായി ഒരാളെപ്പോലും പിരിച്ചുവിട്ടില്ല. പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ നിയമനം നടത്തി ഒഴിവുകൾ നികത്തി.
കുടുംബശ്രീ സംസ്ഥാന–ജില്ലാ മിഷനിലെ മുഴുവൻ കരാർ ജീവനക്കാരെയും പിരിച്ചുവിട്ട് കോൺഗ്രസ്, ലീഗ് അനുകൂലികളെ നിയമിക്കാനാണ് സർക്കാർ നീക്കം. ഇതിന്റെ ആദ്യപടിയാണ് പിരിച്ചുവിടൽ. തദ്ദേശമന്ത്രിയുടെ ഓഫീസിലെ ലീഗ് നേതാവാണ് ചരടുവലിക്കുന്നതെന്നാണ് ആരോപണം. സംസ്ഥാനത്തെ 93 നഗരസഭയിൽ സിഡിഎസുകളെ ചലിപ്പിക്കുന്നതിൽ എൻയുഎൽഎം പദ്ധതിക്ക് വലിയ പങ്കാണുള്ളത്.









0 comments