ad
Deshabhimani

കോന്നിയിൽ 13 കാരിക്ക് നേരെ സഹപാഠികളുടെ ലൈം​ഗികാതിക്രമം; പ്രതികളിൽ പെൺകുട്ടിയും

RAPE

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 04, 2026, 12:53 PM | 1 min read

പത്തനംതിട്ട: കോന്നിയിൽ 13 കാരി സഹപാഠികളുടെ ലൈം​ഗികാതിക്രമത്തിന് ഇരയായതായി പരാതി. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് അതിക്രമത്തിന് ഇരയായത്. സ്കൂളിൽ വെച്ച് നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.


പ്രായപൂർത്തിയാകാത്ത ആറുപേർക്കെതിരെയാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്. പെൺകുട്ടിയെ ലൈം​ഗികമായി ഉപദ്രവിച്ച പ്രതികളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഈ പെൺകുട്ടിയുടെ വീട്ടിൽ വെച്ചും സ്കൂളിലെ ശുചിമുറിയിൽ വെച്ചുമാണ് ലൈംഗികാതിക്രമം നടത്തിയിരിക്കുന്നതെന്നാണ് വിവരം. പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിൽ ഉള്ളവരാണ് പ്രതികൾ. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home