ad
Deshabhimani

ഇന്നോവയിൽ കടത്തിയത് 1200 ലിറ്റർ സ്പിരിറ്റ്; കാസർകോട് രണ്ടു പേർ അറസ്റ്റിൽ

arrest
വെബ് ഡെസ്ക്

Published on Mar 23, 2026, 10:02 AM | 1 min read

കാസർകോട്: ഇന്നോവ കാറിൽ കടത്തിയ 1200 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേരെ നീലേശ്വരം എസ് ഐ ജിജിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തു. തൃശ്ശൂർ പുനയൂർ സൗത്തിൽ അറക്ക പറമ്പിൽ എഎച്ച് അൻസിഫ് (40), മഞ്ചേശ്വരം കുഞ്ചത്തൂർ ഗിരീഷ് (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 34 കാനുകളിലെ സൂക്ഷിച്ച 1200 ലിറ്റർ സ്പിരിറ്റ് ആണ് പിടികൂടിയത്.


ഞായറാഴ്ച രാത്രി നെടുങ്കണ്ട വളവിൽ വെച്ചാണ് പൊലീസ് കെ എൽ 14 ക്യൂ 6062 നമ്പർ ഇന്നോവ കാറിൽ നിന്നും സ്പിരിറ് പിടികൂടിയത്. മൂന്നു കാറുകളിലായാണ് സ്പിരിറ്റ് കളത്തിയത് മറ്റു രണ്ടു കാറുകളും പൊലീസിനെ കണ്ട് രക്ഷപ്പെട്ടു. സ്പിരിറ്റിൽ പിടികൂടാനുള്ള ശ്രമത്തിനിടയിൽ പൊലീസ് ജീപ്പിനെ ഇടിച്ച് തെറുപ്പിക്കാനും ശ്രമമുണ്ടായി.


എസ് ഐ ജിഷ്ണുവിന് പുറമേ എസ് ഐ ടി വി രാജേഷ് കുമാർ, എൻ എം രമേശൻ, പൊലീസ് ഉദ്യോഗസ്ഥരായ എൻ സുനീഷ്, ദിലീഷ് കുമാർ പള്ളിക്കൈ, സുമേഷ് ബേഡുർ, സന്തോഷ് പാണപ്പുഴ, ബാബു കാഞ്ഞങ്ങാട്, ബിജു ചന്തേര, സന്തോഷ്‌ചേയംങ്കോട്, പ്രമോദ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home