ad
Deshabhimani

കളിക്കാൻ പോയിട്ട് തിരിച്ചെത്തിയില്ല; കരുനാ​ഗപ്പള്ളിയിൽ ഏഴാംക്ലാസുകാരനെ കാണാതായി

MISSING 2
വെബ് ഡെസ്ക്

Published on Aug 15, 2026, 11:31 PM | 1 min read

കരുനാഗപ്പള്ളി: കരുനാ​ഗപ്പള്ളിയിൽ സ്കൂൾ വിദ്യാർഥിയെ കാണാതായി. പടനായർകുളങ്ങര തെക്ക് നൗഷാദ് മൻസിലിൽ ബിലാലിനെ(12) ആണ് കാണാതായത്. പടനായകുളങ്ങര തെക്ക് ഗവ. വെൽഫെയർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.


കളിക്കാൻ പോയ ബിലാലിനെ ശനി വൈകുന്നേരം മുതലാണ് കാണാതായത്. ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ സൈക്കിളും ചെരുപ്പുകളും കന്നേറ്റി കായലിലെ വള്ളംകളി പവലിയന് സമീപത്തു കണ്ടെത്തി. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home