നാടെങ്ങും സ്വാതന്ത്ര്യ ദിനമാഘോഷിച്ചു

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനിയിൽ നടന്ന പരേഡിൽനിന്ന്
തൃശൂർ
രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷം ജില്ലയിൽ വർണാഭം. തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ മന്ത്രി ഒ ജെ ജനീഷ് ദേശീയ പതാക ഉയർത്തി. രാജന്‍ ജെ പല്ലന്‍ എംഎൽഎ, മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കലക്ടര്‍ ശിഖ സുരേന്ദ്രന്‍, തൃശൂര്‍ റേഞ്ച് ഡിഐജി ടി നാരായണന്‍, സിറ്റി പൊലീസ് മേധാവി നകുല്‍ രാജേന്ദ്ര ദേശ്‌മുഖ്, റൂറല്‍ പൊലീസ് മേധാവി മുഹമ്മദ് നദീമുദ്ദീന്‍, എഡിഎം എം സന്ദീപ്, അസി. കലക്ടര്‍ എ സി പ്രീതി എന്നിവര്‍ പങ്കെടുത്തു. പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ്, എസ് പി സി, എന്‍ സി സി ഉള്‍പ്പെടെ 24 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. വിയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കെ എം മഹേഷ്‌കുമാര്‍ പരേഡ് നയിച്ചു. ഡി എച്ച് ക്യു ക്യാമ്പിലെ സബ് ഇന്‍സ്പെക്ടര്‍ എം പി വിനയചന്ദ്രൻ സെക്കൻഡ് ഇന്‍ കമാൻഡ് ആയി. മികച്ച പ്രകടനം കാഴ്ചവച്ച പ്ലാറ്റൂണുകള്‍ക്ക് മന്ത്രി പുരസ്‌കാരം സമ്മാനിച്ചു. ചടങ്ങില്‍ സായുധസേനാ പതാക നിധിയിലേക്ക് കൂടുതല്‍ തുക സമാഹരിച്ച സ്ഥാപനങ്ങള്‍ക്കുള്ള റോളിങ് ട്രോഫി ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിനും 24 കേരള ബറ്റാലിയന്‍ എന്‍സിസി തൃശൂരിനും സമ്മാനിച്ചു.
മികച്ച പ്ലാറ്റൂണുകൾ
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തൃശൂരില്‍ നടന്ന പരേഡില്‍ സര്‍വീസ് പ്ലാറ്റൂണ്‍ വിഭാഗത്തില്‍ കെ പി ബെന്നി നയിച്ച ഡി എച്ച് ക്യു പ്ലാറ്റൂണ്‍ ഒന്നാം സ്ഥാനം നേടി. സീനിയര്‍ എന്‍ സി സി ബോയ്‌സ് പ്ലാറ്റൂണ്‍ വിഭാഗത്തില്‍ അളഗപ്പനഗര്‍ ത്യാഗരാജ പോളിടെക്‌നിക് കോളേജ് ഒന്നാം സ്ഥാനവും തൃപ്രയാര്‍ ശ്രീരാമ പോളിടെക്‌നിക് രണ്ടാം സ്ഥാനവും സ്വന്തമാക്കി. സീനിയര്‍ എന്‍ സി സി ഗേള്‍സ് വിഭാഗത്തില്‍ സെന്റ് തോമസ് കോളേജ് ഒന്നാം സ്ഥാനവും നെടുപുഴ വനിതാ പോളിടെക്‌നിക് കോളേജ് രണ്ടാം സ്ഥാനവും നേടി. ജൂനിയര്‍ എന്‍സിസി വിഭാഗത്തില്‍ സെന്റ് തോമസ് ഹൈസ്‌കൂൾ ഒന്നാം സ്ഥാനവും ചിന്മയ വിദ്യാലയ രണ്ടാം സ്ഥാനവും നേടി. എസ് പി സി സിറ്റി ഗേള്‍സ് വിഭാഗത്തില്‍ ആറാട്ടുപുഴ സര്‍വോദയ വി എച്ച് എസ് എസിലെ എ എ ആന്‍മരിയ ഒന്നാം സ്ഥാനം നേടിയപ്പോള്‍, റൂറല്‍ ബോയ്‌സ് വിഭാഗത്തില്‍ എടതിരിഞ്ഞി എച്ച് ഡിപി എച്ച്എസ്എസിലെ എന്‍ ആര്‍ ആദി മുഹമ്മദ് രണ്ടാം സ്ഥാനം നേടി. ബാന്‍ഡ് പ്ലാറ്റൂണ്‍ വിഭാഗത്തില്‍ പെരിഞ്ഞനം ആര്‍ എം വി എച്ച് എസ് എസിലെ എന്‍സിസി ബാന്‍ഡ് പ്ലാറ്റൂണ്‍ ഒന്നാം സ്ഥാനം നേടി.








0 comments