കോഴിക്കോട് 12 കാരനെ പീഡിപ്പിച്ച കേസ്; ജുവനൈൽ ഹോം കെയർടേക്കർ അറസ്റ്റിൽ

പി അയൂബ്
കോഴിക്കോട്: 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വെള്ളിമാട്കുന്ന് ഗവ. ജുവനൈൽ ഹോമിലെ കെയർടേക്കർ അറസ്റ്റിൽ. ചെലവൂർ സ്വദേശി പി അയൂബിനെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. എന്നാൽ അന്വേഷണം ഊർജിതമാക്കിയതോടെ പ്രതി കോടതിയിൽ എത്തി കീഴടങ്ങുകയായിരുന്നു. കൗൺസിലിങ്ങിനിടെ കുട്ടി പീഡനവിവരം വെളിപ്പെടുത്തിയതോടെ ജൂൺ അഞ്ചാം തീയതി കേസെടുത്തു.
ഇതിന് പിന്നാലെയാണ് പ്രതി ഒളിവിൽ പോയത്. കെയർടേക്കറായ ഇയാൾ കുട്ടിയെ സ്ഥാപനത്തിൽ വച്ച് പലതവണ പ്രകൃതിവിരുദ്ധ ലൈംഗീകപീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കോടതിയിൽ കീഴടങ്ങിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. സ്ഥാപനത്തിലെ മറ്റ് കുട്ടികളെ ഇത്തരത്തിലുള്ള പീഡനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടത്തി വരികയാണ്.











0 comments