കുത്തക സീറ്റ് സിഎംപിക്ക് നൽകി; കോഴിക്കോട് കോർപറേഷനിൽ തമ്മിലടി; 12 കോൺഗ്രസ് നേതാക്കൾ രാജിക്കത്ത് നൽകി

രാജിക്കത്ത് നൽകാൻ കോൺഗ്രസ് പ്രാദേശിക നേതാക്കൾ ഡിസിസി ഓഫീസിലേക്ക് എത്തുന്നു
കോഴിക്കോട്: കോർപറേഷൻ സീറ്റ് സിഎംപിക്ക് നൽകിയതിനെ തുടർന്നുള്ള തമ്മിലടിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉൾപ്പടെ 12 ഭാരവാഹികൾ രാജിക്കത്ത് നൽകി. കോൺഗ്രസിന്റെ പരമ്പരാഗത സീറ്റായ ചാലപ്പുറം ഡിവിഷൻ സംബന്ധിച്ചാണ് പൊട്ടിത്തെറി. മണ്ഡലം പ്രസിഡന്റ് അയൂബ് ഉൾപ്പടെ ഉള്ളവരാണ് ഡിസിസി ഓഫീസിൽ എത്തി രാജി നൽകിയത്.
കോൺഗ്രസിന്റെ കുത്തകയായ സീറ്റ് ഘടക കക്ഷിയായ സിഎംപി ആവശ്യപ്പെട്ട രണ്ടെണ്ണത്തിൽ ഒന്നാണ് എന്നതാണ് നേതൃത്വം പറയുന്നത്. സിഎംപിയുടെ സഹകരണസ്ഥാനം സ്ഥിതി ചെയ്യുന്ന ഡിവിഷനായ ചാലപ്പുറത്ത് ഇലക്ഷനെ മുൻനിർത്തി നേരത്തെ തന്നെ സ്ഥാനാർത്ഥിയാക്കാൻ പറ്റുന്നവിധം പ്രാദേശിക നേതാവിനെ ജനങ്ങളിൽ എത്തിക്കാനുള്ള ശ്രമമുണ്ടായിരുന്നു.
കോൺഗ്രസിൽ ആവശ്യത്തിലധികം നേതാക്കൾ ഉള്ളിടത്ത് എന്തുകൊണ്ട് തങ്ങൾക്ക് പരിഗണന നൽകിയില്ല എന്നതാണ് രാജി നൽകിയവർ ഉന്നയിക്കുന്ന ചോദ്യം. നേതൃത്വം രാജിക്കത്ത് അംഗീകരിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.









0 comments