കടലിൽ കുടുങ്ങിയ ബോട്ടിലെ 11 തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊടുങ്ങല്ലൂർ : കടലിൽ മീൻപിടിക്കുന്നതിനിടെ എഞ്ചിൻ കേടായി ബോട്ട് കടലിൽ കുടുങ്ങി. ബോട്ടിലുണ്ടായിരുന്ന 11 മീൻ പിടുത്ത തൊഴിലാളികളെ ഫിഷറീസ് - മറൈൻ എൻഫോഴ്സ്മെൻറ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി. മുനക്കകടവ് ഫിഷ് ലാൻറിങ്ങ് സെൻ്ററിൽ നിന്നും വെള്ളിയാഴ്ച പുലർച്ചയാണ് മത്സ്യബന്ധനത്തിന് പോയത്. കടലില്‍ 13 നോട്ടിക്കല്‍ മൈല്‍ അകലെ വടക്ക്-പടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം.
മുനക്കകടവ് സ്വദേശി പോക്കകില്ലത്ത് വീട്ടിൽ അബ്ദുൽ റസാക് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഉമൽക്കുറ -12 എന്ന ബോട്ടും കൊല്ലം സ്വദേശികളായ 11 മത്സ്യ തൊഴിലാളികളെയുമാണ് കരയിലെത്തിച്ചത്.
ഞായർ രാവിലെ 6.30 നാണ് ബോട്ടും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ ഡോ. സീമയുടെ നിര്‍ദേശാനുസരണമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മറൈൻ എൻഫോഴ്സ്മെൻറ് ആൻ്റ് വിജിലൻസ് വിങ് ഓഫീസർമാരായ വി എൻ പ്രശാന്ത്കുമാർ, വി എം ഷൈബു, ഷിനിൽകുമാർ, റസ്‌ക്യൂ ഗാര്‍ഡ്മാരായ, ഹുസൈൻ വടക്കേനോളി, വിജീഷ് ഏമാട്ട്, ബോട്ട് സ്രാങ്ക് റോക്കി കുഞ്ഞിതൈ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.









0 comments