കൊരട്ടിയിൽ സവാള ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 11 ടൺ പാൻമസാല പിടികൂടി

തൃശൂർ: സവാള ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 11 ടൺ പാൻമസാല പിടികൂടി. സാധാരണയായി നടത്തുന്നതു പോലെ തന്നെ സവാള ലോറിയിലും നടത്തിയ പരിശോധനയിലാണ് നിരോധിത പാൻമസാല പിടികൂടിയത്. തൃശൂർ ജില്ലയിലെ കൊരട്ടിയിൽ നിന്നുമാണ് ലോറി പിടികൂടിയത്. തൃശൂർ റൂറൽ ഡാൻസാഫ് ടീമും കൊരട്ടി പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് കോടികൾ വിലമതിക്കുന്ന ലഹരി ഉൽപന്നങ്ങൾ വലയിലായത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായും ലോഡുമായും ലോറിയുമായും ബന്ധപ്പെട്ടവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. കണ്ണൂർ സ്വദേശികളാണ് പിടിയിലായത്. പെരുമ്പാവൂർ കേന്ദ്രീകരിച്ചിട്ടുള്ള അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടെത്തിച്ച പാൻമസാലകളാണ് പിടികൂടിയതെന്നാണ് വിവരം.









0 comments