ad
Deshabhimani

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 23 കോടിയുടെ വിവിധ വികസന പദ്ധതികള്‍: ഉദ്ഘാടനം വെള്ളിയാഴ്ച

thrissur medical college
വെബ് ഡെസ്ക്

Published on Jul 31, 2025, 08:40 PM | 2 min read

തൃശൂര്‍ : തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 23.45 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നു. ആഗസ്ത് ഒന്നിന് രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളേജ് അലുമ്‌നി ഓഡിറ്റോറിയത്തില്‍ വച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ രോഗിസൗഹൃദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ ലോക്കല്‍ ഒപി, 128 സ്ലൈസ് സിടി, എച്ച്ഡിഎസ് ലാബ് എന്നിവ ഉള്‍പ്പെടെ 8 പദ്ധതികളുടെ ഉദ്ഘാടനവും 16.56 കോടി രൂപ ചെലവ് വരുന്ന വിവിധ പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനവുമാണ് നിര്‍വഹിക്കുന്നത്.


സേവിയര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ അധ്യക്ഷനാകുന്ന ചടങ്ങില്‍ കെ രാധാകൃഷ്ണന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആരോഗ്യ വിദ്യാഭ്യാസ ചികിത്സാ മേഖലകളില്‍ സമഗ്ര വികസനത്തിന്റെ പാതയില്‍ മുന്നേറുകയാണ്. മെഡിക്കല്‍ കോളേജിന്റെ പുരോഗതിയ്ക്കായി ഏറെ സഹായിക്കുന്നതാണ് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ.


ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ


1. 128 സ്ലൈസ് സി.ടി (4.76 കോടി രൂപ)-


2. ലോക്കല്‍ ഒപി (20 ലക്ഷം)- 7,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള കെട്ടിടം


3. എച്ച്ഡിഎസ് ലാബ് (9.9 ലക്ഷം രൂപ)


4. മാലിന്യ നിര്‍മാര്‍ജ്ജന ഏരിയ (20 ലക്ഷം രൂപ) - നോണ്‍ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഏകീകരിച്ച് ശേഖരിക്കുകയും നിര്‍മാര്‍ജ്ജനവും ചെയ്യുന്ന സംവിധാനം


5. മെഡിക്കല്‍ കോളേജ് ചെസ്റ്റ് ആശുപത്രിയില്‍ പുതിയ സബ് സ്റ്റോര്‍ നിര്‍മ്മാണം (39.5 ലക്ഷം രൂപ)


8. ട്രസ്റ്റ് റൂഫിങ് നിര്‍മ്മാണം (13.7 ലക്ഷം രൂപ)


7. ഒടി വാഷ് ഏരിയയുടെ നവീകരണം (9.71 ലക്ഷം രൂപ)


8. ഓപ്പറേഷന്‍ തിയറ്റര്‍- കാഷ്വാലിറ്റിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി & ട്രോമാ തിയറ്ററും ഐസിയുവും


നിര്‍മാണം ആരംഭിച്ച പദ്ധതികള്‍


1. ഡേ കെയര്‍, കീമോതെറാപ്പി സെന്റര്‍ (5.25 കോടി രൂപ)- ഡേ കെയര്‍ കീമോതെറാപ്പി സെന്ററുകളുടെ മൂന്നാം ഘട്ട നിര്‍മാണം, മെഡിക്കല്‍ കോളേജ് ചെസ്റ്റ് ആശുപത്രിയിലെ കീമോതെറാപ്പി സര്‍ജിക്കല്‍ ഡേ കെയര്‍ സെന്ററിന്റെ ഓപ്പറേഷന്‍ തിയേറ്റര്‍, ഐസിയു, കണക്ഷന്‍ കോറിഡോര്‍ എന്നിവ ഉള്‍പ്പെടുന്ന മൂന്നും നാലും നിലകളുടെ നിര്‍മാണ ഉദ്ഘാടനം.


2. മള്‍ട്ടിപര്‍പ്പസ് ഹാള്‍ (6.31 കോടി രൂപ)


3 . ലൈബ്രറി കം ഓഡിറ്റോറിയം നിര്‍മ്മാണം രണ്ടാം ഘട്ടം (5 കോടി രൂപ)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home