ad
Deshabhimani

print edition കേരളത്തെ തകർത്ത 100 ദിനം; ഭരിക്കുന്നത് 
ഗവർണറോ...

satheesan
വെബ് ഡെസ്ക്

Published on Aug 25, 2026, 01:30 AM | 2 min read

തിരുവനന്തപുരം: കേരളത്തിൽ ലോക്‌ഭവനിൽനിന്ന്‌ സർക്കാരിനെ നേരിട്ട്‌ നിയന്ത്രിക്കാവുന്ന അസാധാരണ സാഹചര്യം. യുഡിഎഫ്‌ സർക്കാർ നൂറുദിനത്തിലെത്തുന്പോൾ ഗവർണർ രാജാണ് നടപ്പാകുന്നത്. ഇതിന്‌ വഴിയൊരുക്കിയത്‌ യുഡിഎഫ്‌–ആർഎസ്‌എസ്‌ ഡീൽ.

പൊലീസ്‌ മേധാവി, വകുപ്പ്‌ മേധാവികൾ, പിഎസ്‌സി സെക്രട്ടറി എന്നിവരെ ലോക്‌ഭവനിലേക്ക്‌ വിളിപ്പിച്ച്‌ നിർദേശം നൽകുകയാണ്‌ ഗവർണർ. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇടപെട്ടാണ്‌ സംസ്ഥാനഭരണത്തിൽ ലോക്‌ഭവന്റെ പിടിമുറുക്കലിന്‌ തുടക്കം.


എംജി സർവകലാശാലയിൽ ആർഎസ്‌എസുകാരനായ ഡോ. മാവൂതിനെ താൽക്കാലിക വിസിയാക്കി. പിന്നാലെ 19 ആർഎസ്‌എസുകാരെ സെനറ്റിൽ തിരുകിക്കയറ്റി. ഇതിനെതിരെ മുഖ്യമന്ത്രിയോ ഉന്നതവിദ്യാഭ്യാസ മന്ത്രിയോ മിണ്ടിയില്ല. കാർഷിക സർവകലാശാല വിസിയായി ആർഎസ്‌എസുകാരിയെ നിയമിച്ചപ്പോഴും വിസിമാർ ആർഎസ്‌എസ്‌ പരിപാടിയിൽ പങ്കെടുത്തപ്പോഴും സർക്കാർ നടപടി സ്വീകരിച്ചില്ല.


അതിനുശേഷമാണ്‌ ഗവൺമെന്റ്‌ സെക്രട്ടറിമാർ, പിഎസ്‌സി സെക്രട്ടറി, സംസ്ഥാന പൊലീസ്‌ മേധാവി എന്നിവരെ ഗവർണർ നേരിട്ട്‌ വിളിപ്പിച്ചത്‌. കേസെടുക്കാനും അറസ്‌റ്റ്‌ ചെയ്യാനും നിർദേശം നൽകി. പിഎസ്‌സിയിൽ നിലവിൽ നടക്കുന്ന അന്വേഷണത്തിൽ ഇടപെട്ടു. വകുപ്പ്‌ മേധാവികളെ വിളിച്ചുവരുത്തി നിർദേശം നൽകാൻ ഗവർണർക്ക്‌ പറ്റില്ല. ആദ്യം16 സെക്രട്ടറിമാരെ വിളിച്ചുവരുത്തി ഗവർണർ അവലോകനം നടത്തി. അതിൽ മുഖ്യമന്ത്രി മിണ്ടിയില്ല. ചീഫ്‌ സെക്രട്ടറിയെക്കൊണ്ട്‌ കത്തയപ്പിക്കുക മാത്രമാണ്‌ ചെയ്‌തത്‌.



പിഎസ്‍സിയെ അട്ടിമറിക്കാൻ 
ഗൂഢനീക്കം


തിരുവനന്തപുരം: കേരള പിഎസ്‍സിയെ അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഗൂഢനീക്കത്തിന്റെ ഭാഗമായി സമാന്തര അന്വേഷണവുമായി ഗവർണറും. ഇതിന്റെ ഭാഗമായാണ് രഹസ്യമായി പിഎസ്‍സി സെക്രട്ടറിയെ വിളിച്ചുവരുത്തിയത്. സംസ്ഥാന പൊലീസ് മേധാവിയോടും ഇത് സംബന്ധിച്ച് വിവരങ്ങൾ തേടി. സർക്കാരിന്റെയോ പിഎസ്‍സി ചെയർമാന്റെയോ അറിവില്ലാതെ ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ചുവരുത്തുന്ന നടപടിയും അസാധാരണമാണ്.


ആസൂത്രണ ബോർഡ് ചീഫ് തസ്‌തികയുടെ പരീക്ഷാ മൂല്യനിർണയത്തിലുണ്ടായ പിഴവ് സംബന്ധിച്ച് പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതിനിടെയാണ് വഴിവിട്ട നീക്കം. ഇതിനെതിരെ ഒരക്ഷരം മിണ്ടാതെ നോക്കുകുത്തിയായി നിൽക്കുകയാണ് യുഡിഎഫ് സർക്കാർ.


അന്വേഷണഘട്ടത്തിൽ ഭരണഘടനാ പദവിയിലുള്ളവർ നടത്തുന്ന സമാന്തര ഇടപെടലുകൾ അന്വേഷണത്തിന്റെ നിഷ്പക്ഷതയെ ബാധിക്കുമെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്വയംഭരണ സ്ഥാപനമായ പിഎസ്‌സിയുടെ പ്രവർത്തനങ്ങളിലും പൊലീസ് അന്വേഷണങ്ങളിലും ലോക്ഭവൻ ഇടപെടുന്നത് ഭരണഘടനാ ലംഘനമാണ്. ഭരണഘടനയുടെ അനുച്ഛേദം 315 മുതൽ 323 വരെയുള്ള വകുപ്പുകൾ പ്രകാരം


സ്വയംഭരണാധികാരമുള്ള സ്ഥാപനമാണ് പിഎസ്‌‍സി. പിഎസ്‌‍സിയുടെ പ്രവർത്തനങ്ങളിൽ ഭരണഘടനാപരമായ മേൽനോട്ടം മാത്രമാണ് ഗവർണർക്കുള്ളത്. കമീഷന്റെ വാർഷിക റിപ്പോർട്ട് പരിശോധിക്കാനും ചെയർമാനെയും അംഗങ്ങളെയും നിയമിക്കാനുമുള്ള അധികാരങ്ങളേ ഇതിൽ വരുന്നുള്ളൂ.


പരീക്ഷാ നടത്തിപ്പ്, മൂല്യനിർണയം, റാങ്ക് പട്ടിക തയ്യാറാക്കൽ എന്നിവയൊന്നും ഗവർണറുടെ പരിധിയിൽ വരുന്നതല്ല. പിഎസ്‍സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ഗവർണറാണ്. എന്നാൽ നിയമനം മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home