print edition 10 വർഷം; 3.15 ലക്ഷം ജോലി

തിരുവനന്തപുരം : പിഎസ്‍സി നിയമനത്തിൽ ചരിത്രപരമായ മുന്നേറ്റം സാധ്യമാക്കിയാണ് എൽഡിഎഫ് സർക്കാർ പടിയിറങ്ങിത്. 10 വർഷത്തിനിടെ 3,15,512 പേർക്കാണ് നിയമനശുപാർശ നൽകിയത്. മറ്റിടങ്ങളിൽ സ്ഥിരംതസ്തിക വെട്ടിക്കുറച്ച് താൽക്കാലിക നിയമനം നടത്തുമ്പോഴാണ് കേരള പിഎസ്‍സിയിൽ വർഷം മുപ്പതിനായിരത്തിലേറെ നിയമനം നൽകുന്നത്. അവശ്യമേഖലകളിൽ പുതിയ തസ്‌തിക സൃഷ്‌ടിച്ചും നിലവിലുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്തും നടപടികൾ പൂര്‍ണമായും ഓണ്‍ലൈനാക്കിയുമാണ് ഇൗ നേട്ടം.
കാലാവധി തീരുന്നതിന്റെ തൊട്ടടുത്ത ദിവസം പുതിയ റാങ്ക്പ ട്ടിക പ്രസിദ്ധീകരിക്കുന്നതിലേക്കും പിഎസ്‍സിയെ എത്തിച്ചു. ഒന്നാം പിണറായി സർക്കാർ 1,61,268 പേർക്കും രണ്ടാം പിണറായി സർക്കാർ 1,47,380 പേർക്കും നിയമനശുപാർശ അയച്ചു. യുപിഎസ്‌സിയുടെ കണക്കുപ്രകാരം രാജ്യത്തെ 50 ശതമാനത്തിലേറെ പിഎസ്‍സി നിയമനങ്ങളും കേരളത്തിലാണ്. 2024ൽ കേരളം ഉൾപ്പെടെ 28 സംസ്ഥാനങ്ങളിൽ പിഎസ്‍സി വഴി ആകെ നിയമന ശുപാർശ നൽകിയത് 67,711 പേർക്കാണ്. കേരളത്തിൽ മാത്രം അത് 34,194 (51 ശതമാനം) പേർക്കാണ്.









0 comments