ad
Deshabhimani

അമ്മവീട്ടിൽ പത്തുവയസ്സുകാരൻ മരിച്ചനിലയിൽ

akath 10-Year-Old Boy Found Dead.jpg
വെബ് ഡെസ്ക്

Published on May 20, 2026, 08:52 AM | 1 min read

അങ്കമാലി: പത്തുവയസ്സുകാരനെ അമ്മവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മലയാറ്റൂർ ചെരിയംപറമ്പിൽ രമേശിന്റെയും ദിവ്യയുടെയും മകൻ ആകത് ആണ് മരിച്ചത്. ചൊവ്വ വൈകിട്ട് ആറോടെയാണ് സംഭവം. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയനിലയിൽ കണ്ട ആകതിനെ ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.


ദിവ്യയുടെ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ കുറച്ചുനാളായി രമേശും കുടുംബവും പാലിശേരിയിൽ ദിവ്യയുടെ വീട്ടിലാണ് താമസിക്കുന്നത്. ആകത് ഇ‍ൗ വർഷം അഞ്ചാംക്ലാസിലേയ്ക്ക് പ്രവേശനം നേടിയിരുന്നു. സഹോദരൻ: അദ്വൈത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home