ad
Deshabhimani

ആൾത്താമസമുള്ള വീട്ടിൽനിന്ന് പത്തോളം പാമ്പുകളെ പിടികൂടി

Vipers Rescued

പിടികൂടിയ പാമ്പുകൾ

വെബ് ഡെസ്ക്

Published on May 07, 2026, 09:38 AM | 1 min read

കരുനാഗപ്പള്ളി: ആൾത്താമസമുള്ള വീട്ടിലും പരിസരത്തുമായി 10പാമ്പുകളെ പിടികൂടി. കരുനാഗപ്പള്ളി ക്ലാപ്പന ആറാം വാർഡിൽ ചക്കാലയിൽ വീട്ടിൽ റെജികുമാറിന്റെ വീട്ടിൽ നിന്നാണ് അണലികളെ പിടികൂടിയത്. വീടിനു സമിപം പൂച്ച അക്രമിക്കുന്ന നിലയിലാണ്‌ ആദ്യം പാമ്പിനെ കണ്ടത്.


പിന്നീട് കൂടുതൽ എണ്ണത്തെ കണ്ടെത്തുകയായിരുന്നു. ഉടൻ പഞ്ചായത്ത്‌ അംഗം ടി എൻ വിജയകൃഷ്ണനെ വിവരം അറിയിച്ചു. അദ്ദേഹം സ്ഥലത്തെത്തി പാമ്പ് പിടുത്തക്കാരനായ ചവറ സ്വദേശി ബിനുവിനെ വിവരം അറിയിച്ചു. ബിനുവാണ്‌ വീടിനു ചുറ്റുവട്ടത്തുനിന്ന് 10 കുഞ്ഞുങ്ങളെയും വലിയ അണലിയെയും പിടികൂടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home