കേന്ദ്ര ധനകമീഷൻ വിഹിതം: ഗ്രമങ്ങൾക്ക് പ്രഹരം; നഷ്ടം കോടികൾ

തിരുവനന്തപുരം: പതിനാറാം കേന്ദ്ര ധനകമീഷന്റെ തീരുമാനത്തിൽ ഗ്രാമപ്പഞ്ചായത്തുകൾക്ക് കോടിക്കണക്കിന് രൂപയുടെ വിഹിതം നഷ്ടമാകും. നഗരവൽക്കരണത്തിന്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ടുള്ള നടപടിയാണ് ഗ്രാമങ്ങൾക്ക് പ്രഹരമാവുന്നത്.
15-ാം കമീഷൻ്റെ കാലയളവിൽ നഗരങ്ങൾക്കുള്ള വിഹിതം 39.92 ശതമാനവും ഗ്രാമീണ മേഖലയുടേത് 60.07 ശതമാനവും ആയിരുന്നു. 16-ാം കമീഷൻ്റെ കാലയളവിൽ നഗരങ്ങൾക്ക് 83.45 ശതമാനമായി ഉയർത്തുകയും ഗ്രാമങ്ങൾക്ക് 16.55 ശതമാനം ആയി കുറയ്ക്കുകയും ചെയ്തു. സംസ്ഥാനത്തെ നഗരവത്കൃത പ്രദേശങ്ങളിലെ ജനസംഖ്യ 2.99 കോടിയാണെന്നാണ് കേന്ദ്ര ധനകാര്യ കമീഷൻ്റെ കണക്ക്. ഗ്രാമ ജനസംഖ്യ 37 ലക്ഷം മാത്രമേയുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂരിപക്ഷവും നഗരസഭകൾക്കു നീക്കിവെച്ചത്.
ഇതോടെ നഗരവത്കരിക്കപ്പെട്ട കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾക്ക് അവകാശപ്പെട്ട വിഹിതം ലഭികാതെ പോകും. ഈ വിഹിതം നഗര സഭകളിൽ മാത്രമാണ് വിനിയോഗിക്കാൻ കഴിയുക. 93 നഗരസഭകളിൽ ഭൂരിപക്ഷം തുകയും ചെലവഴിക്കപ്പെടുമ്പോൾ ആയിരത്തിന് അടുത്ത വരുന്ന പഞ്ചായത്തുകൾ കടുത്ത വിവേചനമാണ് നേരിടുന്നത്.









0 comments