ത്രിപുരയിൽ ബിജെപി ഭീകരത തുടരുന്നു: തകർത്ത സിപിഐ എം ഓഫീസ് സന്ദർശിച്ച് എം എ ബേബി

അഗർത്തല: ത്രിപുരയിൽ ബിജെപി ഗുണ്ടകളുടെ അഴിഞ്ഞാട്ടം. അഗർത്തലയിലെ ജോഗേന്ദ്രനഗർ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ് ബിജെപി അക്രമികൾ തല്ലിത്തകർത്തു. ബിജെപി ഗുണ്ടാസംഘം ഓഫീസിലേക്ക് ഇരച്ചുകയറി വൻ നാശനഷ്ടങ്ങൾ വരുത്തുകയായിരുന്നു. മുൻ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. നീലാഞ്ചന റോയ് സെക്രട്ടറിയായ ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെയായിരുന്നു അക്രമം.
ബിജെപി അക്രമത്തിൽ തകർക്കപ്പെട്ട ജോഗേന്ദ്രനഗർ എൽസി ഓഫീസും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ വസതിയും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി സന്ദർശിച്ചു. ത്രിപുര സംസ്ഥാന സെക്രട്ടറി സഖാവ് ജിതേന്ദ്ര ചൗധരി തുടങ്ങിയ മുതിർന്ന നേതാക്കൾക്കൊപ്പമായിരുന്നു സന്ദർശനം. ബിജെപിയുടെ ജനാധിപത്യവിരുദ്ധ ഫാസിസ്റ്റ് അതിക്രമങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തുമെന്ന് നേതാക്കൾ വ്യക്തമാക്കി.
ബിജെപിയുടെ ജനാധിപത്യവിരുദ്ധ ഫാസിസ്റ്റ് അതിക്രമങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തുമെന്ന് എം എ ബേബി വ്യക്തമാക്കി. കേന്ദ്രത്തിലും ത്രിപുരയിലും ബിജെപി നടത്തുന്നത് ജനങ്ങളെയും ജനാധിപത്യത്തെയും തകർക്കുന്ന ‘ട്രബിൾ എഞ്ചിൻ’ ഭരണമാണ്. കേന്ദ്രത്തിലും ത്രിപുരയിലും ഭരിക്കുന്നത് ബിജെപിയാണ്. അവർ എപ്പോഴും പറയുന്ന 'ഡബിൾ എഞ്ചിൻ' യഥാർഥത്തിൽ ജനങ്ങൾക്ക് വലിയ 'ട്രബിൾ എഞ്ചിൻ' ആണ്. ജനാധിപത്യത്തിനും മതേതരത്വത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയായ എഞ്ചിനാണത്.
ആക്രമണം നടന്ന് മിനിറ്റുകൾക്കകം തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്ന് ആളുകളെത്തിയെങ്കിലും അവർ കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. പ്രതികൾക്കെതിരെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ എട്ട് വർഷത്തിനിടെ പത്തിലധികം തവണയാണ് ഈ ഓഫീസിന് നേരെ ആക്രമണവും തീവെപ്പ് ശ്രമവും ഉണ്ടായത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സഖാക്കളുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത് പോലും ബിജെപി ഗുണ്ടകൾ ഭീഷണിപ്പെടുത്തി തടഞ്ഞിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രദേശത്ത് നിരന്തരം അക്രമ പരമ്പരകളാണ് ബിജെപി അഴിച്ചുവിടുന്നത്. 24ന് വൈകിട്ടായിരുന്നു അഗർത്തല നഗരാതിർത്തിയിലുള്ള ജോഗേന്ദ്രനഗർ എൽസി ഓഫീസിന് നേരെ ആക്രമണമുണ്ടായത്. പാർടി പരിപാടിയുടെ പേരില്‍ പ്രകടനമായെത്തിയ ബിജെപി അക്രമികൾ ഓഫീസിലേക്ക് ഇരച്ചുകയറി വൻ നാശനഷ്ടങ്ങൾ വരുത്തുകയായിരുന്നു. മുൻ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും യുവ നേതാവുമായ സഖാവ് അഡ്വ. നീലാഞ്ചന റോയ് സെക്രട്ടറിയായ ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെയാണ് ബിജെപി ഗുണ്ടകൾ അഴിഞ്ഞാടിയത്.









0 comments