ഷെയര്‍ ചാറ്റിലൂടെ പരിചയം; യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗീകാതിക്രമം: പ്രതി പിടിയില്‍

തൃശൂര്‍: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയ്ക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ യുവാവിനെ വിയ്യൂര്‍ പൊലീസ് അറസ്റ്റുചെയ്തു. വളാഞ്ചേരി വലിയക്കുന്ന് സ്വദേശി ചോലയിൽ വീട്ടിൽ മുഹമ്മദ് റിഹാസാണ് (25) പിടിയിലായത്. ഷെയര്‍ ചാറ്റിലൂടെയാണ് യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഫോട്ടോകളും വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയ്ക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു.
2025 മെയിലാണ് കേസിനാസ്പദമായ സംഭവം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മലപ്പുറം വളാഞ്ചേരിക്കടുത്ത് കൂട്ടിക്കലത്താണിയില്‍ നിന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിയ്യൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ എം മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എ വി സജീവ്, സിപിഒ പൊലീസ് ഓഫീസർമാരായ ടി എസ് മനോജ്, എ ഭദ്രൻ, നിഷി എന്നിവരാണ് ഉണ്ടായിരുന്നത്.











0 comments