'കാട്ടുപന്നികളെ വെടിവച്ചുകൊല്ലുന്ന നിയമം പഞ്ചായത്തുകൾ ഫലപ്രദമായി ഉപയോഗിക്കുന്നില്ല'

തിരുവനന്തപുരം: സംസ്ഥാനസർക്കാർ ക്ഷുദ്രജീവികളുടെ പട്ടികയിലുൾപ്പെടുത്തി കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് അധികാരം നൽകിയിട്ടും പല പഞ്ചായത്തുകളും ഫലപ്രദമായി വിനിയോഗിക്കുന്നില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ.
പഞ്ചായത്തുകൾ ആത്മാർഥമായി വിചാരിച്ചാൽ പ്രശ്‌നം പരിഹരിക്കാം. ഷൂട്ടർമാർക്ക് 1000 രൂപ വർധിപ്പിച്ചു. സംസ്‌കാരത്തിന് 2000 രൂപ നൽകാനും തീരുമാനിച്ചു. പുതിയ ഭരണസമിതികളുമായി എംഎൽഎമാർ ചർച്ച നടത്തി മോണിറ്ററി കമ്മിറ്റി രൂപീകരിച്ച് നടപടി ആരംഭിക്കാം. കിഫ്‌ബിയിൽനിന്ന് 1000 കോടി അനുവദിച്ച് ആർആർടിക്ക് ആവശ്യമായ ഉപകരണങ്ങളും ആയുധങ്ങളും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. വനമേഖലകളോടുചേർന്നുള്ള പൊതുവഴികളിൽ മരച്ചില്ലകൾ വീണ് അപകടത്തിൽ മരിക്കുന്നവർക്ക് പ്രത്യേക ധനസഹായം നൽകുന്ന പദ്ധതി ആലോചിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.










0 comments