ad
Deshabhimani

തിരുവനന്തപുരം ന​ഗരത്തിൽ ബുധനും വ്യാഴവും ​ഗതാ​ഗത നിയന്ത്രണം; യാത്രക്കാർ ഇക്കാര്യം ശ്രദ്ധിക്കുക

TRAFFIC
വെബ് ഡെസ്ക്

Published on Dec 02, 2025, 06:34 PM | 1 min read

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ബുധനും വ്യാഴവും ഗതാഗത നിയന്ത്രണം. ബുധൻ പകൽ രണ്ട് മുതൽ രാത്രി ഒമ്പത് വരെയും വ്യാഴം രാവിലെ ആറ് മുതൽ പകൽ 11 വരെയുമാണ് നിയന്ത്രണമെന്ന് സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു.


ബുധനാഴ്ച വൈകുന്നേരം നാല് മുതൽ ഒമ്പതു വരെ ശംഖുംമുഖം - ഡൊമസ്റ്റിക് എയർ പോർട്ട് വരെയുള്ള റോഡിലും എയർപോർട്ട് ആറാട്ട് ഗേറ്റ്-വള്ളകടവ്- ഈഞ്ചയ്ക്കൽ- മിത്രാനന്ദപുരം എസ് പി ഫോർട്ട്- ശ്രീകണ്ഠേശ്വരം പാർക്ക്- തകരപ്പറമ്പ് മേൽപ്പാലം- ചൂരക്കാട്ടുപാളയം- തമ്പാനൂർ ഫ്ലൈഓവർ- തൈയ്കക്കാട്- വഴുതയ്ക്കാട്- വെള്ളയമ്പലം- കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.


വ്യാഴാഴ്ച രാവിലെ ആറു മുതൽ 11 വരെ വരെ കവടിയാർ- വെള്ളയമ്പലം- മ്യൂസിയം- വേൾ‍‍ഡ്‍വാർ- വിജെറ്റി- ആശാൻ സ്ക്വയർ- ജനറൽ ആശുപത്രി- പാറ്റൂർ- പേട്ട- ചാക്ക- ആൾസെയിന്റ്സ്- ശംഖുംമുഖം റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.


ബുധനാഴ്ച ശംഖുംമുഖം- വലിയതുറ- പൊന്നറ- കല്ലുംമൂട് - ഈഞ്ചയ്ക്കൽ വരേയും വ്യാഴാഴ്ച വെള്ളയമ്പലം- വഴുതക്കാട് -തൈക്കാട്- തമ്പാനൂർ ഫ്ലൈഓവർ-ചൂരക്കാട്ട് പാളയം- തകരപറമ്പ് മേൽ പാലം- ശ്രീകണ്ഡേശ്വരം പാർക്ക്- എസ് പി ഫോർട്ട്- മിത്രാനന്ദപുരം- ഈഞ്ചക്കൽ- കല്ലുംമൂട്-പൊന്നറ പാലം- വലിയതുറ ഡൊമസ്റ്റിക് എയർപോർട്ട് റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.


യാത്രക്കാർ ഇക്കാര്യം ശ്രദ്ധിക്കുക


• ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.


• അതീവ സുരക്ഷാ പ്രാധാന്യമുള്ള റൂട്ടിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കും.


• രാഷ്ട്രപതിയുടെ റൂട്ട് സമയത്ത് പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തും. ഗതാഗതം വഴിതിരിച്ചു വിടും.


• വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾക്രമീകരിക്കേണ്ടതാണ്.


• ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് 9497930055, 04712558731 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home