കള്ളൻ പൊലീസുകാരന്‍ തന്നെ; സ്‌റ്റേഷനിലെ 7 ചാക്ക് ഹാൻസ് മോഷ്‌ടിച്ച ഉദ്യോഗസ്ഥൻ ഒളിവിൽ

കൽപ്പറ്റ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബത്തേരി പൊലീസ് പിടികൂടി സ്‌റ്റേഷനിൽ സൂക്ഷിച്ച ഏഴുചാക്ക് നിരോധിത പുകയില ഉൽപ്പന്നം മോഷ്ടിച്ചത് പൊലീസുകാരൻ. സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ 'ഗ്രേഡ് സബിത് ആണ് ഹാൻസ് മോഷ്ടിച്ചത്. ഇയാൾക്കെതിരെ പൊലീസ് എഫ്ഐആർ ഇട്ടു. മോഷണ വിവരം പുറത്തിറഞ്ഞതു മുതൽ ഇയാൾ ഒളിവിലാണ്. ഏഴ് ചാക്കുകളിലായുണ്ടായിരുന്ന 12,000 പാക്കറ്റ് ഹാൻസാണ് സ്‌റ്റേഷനിൽനിന്ന് കടത്തിയത്.
കഴിഞ്ഞ ജൂൺ ഏഴിന് ബത്തേരി ദൊട്ടപ്പൻകുളം മൂർഖൻപറന്പിൽ ഇസാഖിന്റെ ഗോഡൗണിൽ നിന്നാണ് ബത്തേരി പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് ഏഴ് ചാക്ക് ഹാൻസും 1800 പാക്കറ്റ് കൂൾലീപും പിടികൂടിയത്. ഹാജരാക്കിയ തൊണ്ടി മുതൽ ബത്തേരി കോടതി പൊലീസ് സ്‌റ്റേഷന്റെ സ്‌റ്റോർ മുറിയിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചു. അസി. റൈറ്ററുടെ ഓഫീസ് മുറിയിലായിരുന്നു സ്‌റ്റോർ മുറിയുടെ താക്കോൽ. വ്യാഴാഴ്‌ച സ്‌റ്റേഷൻ റൈറ്റർ സ്‌റ്റോർമുറി ശുചീകരണത്തിനായി തുറന്നപ്പോഴാണ് തൊണ്ടി മുതലുകൾ നഷ്‌ടമായത് ശ്രദ്ധയിൽപ്പെട്ടത്. തൊണ്ടി മുതലായ ലഹരി വസ്‌തുക്കൾ കളവ് പോയത് പൊലീസിനും ആഭ്യന്തര വകുപ്പിനും വലിയ നാണക്കേടായി.









0 comments