Deshabhimani

മങ്കടയിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

Mankada Abdul majeeb accident death

അബ്ദുൽ മജീദ്

വെബ് ഡെസ്ക്

Published on Nov 22, 2026, 11:09 PM | 1 min read

മങ്കട : സ്കൂട്ടർ യാത്രികൻ ബസ് ഇടിച്ച് മരണപ്പെട്ടു. മങ്കട വെള്ളില കോഴിപറമ്പ് സ്വദേശി തയ്യിൽ അബ്ദുൽ മജീദ് (58) ആണ് മരണപ്പെട്ടത്. മജീദ് സഞ്ചരിച്ച സ്കൂട്ടറിൽ ആനക്കയത്ത് വെച്ച് ബസ് ഇടിക്കുകയായിരുന്നു. ബസ്സിനടിയിലേക്ക് വീണ മജീദിന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങിയാണ് ദാരുണ മരണം സംഭവിച്ചത്.


പിതാവ് : പരേതനായ അബ്ദുള്ള. മാതാവ്: പരേതയായ ആസ്യ. ഭാര്യ : ആമിന (പന്തല്ലൂർ) സഹോദരങ്ങൾ : അഹമ്മദ് കുട്ടി, മുഹമ്മദ് ബഷീർ, മുസ്തഫ, അബ്ദുൽ ഷുക്കൂർ (സൗദി), സുബൈദ, ഖൈറുന്നിസ, ഫൗസിയ, ജമീല. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് (തിങ്കൾ) വെള്ളില പന്തലിങ്ങൽ ജുമാ മസ്ജിദിൽ ഖബറടക്കം നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home