വളാഞ്ചേരി സ്വദേശിനി പെരിന്തൽമണ്ണയിൽ ചികിത്സയിൽ
മലപ്പുറത്ത് നാല്‍പ്പത്തിരണ്ടുകാരിക്ക് നിപാ സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപാ ബാധ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിനിയായ നാൽപ്പത്തിരണ്ടുകാരിക്കാണ് നിപാ സ്ഥിരീകരിച്ചത്. പെരിന്തൽണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നാല് ദിവസത്തിലേറെയായി പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുണ്ടായിരുന്നു. നിപാ ലക്ഷണങ്ങൾ കണ്ടതോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൈക്രോബയോളജി ലാബിലും പൂണെ ദേശീയ വൈറോളി ഇൻസ്റ്റിറ്റ്യൂട്ടിലും സ്രവം പരിശോധിച്ചു.
പൂണെയിൽനിന്നുള്ള ഫലം നിപാ പോസിറ്റീവായതോടെയാണ് ഒദ്യോഗിക സ്ഥിരീകരണമായത്. രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. 2024 ജുലൈ 21ന് നിപാ ബാധിച്ച് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിമൂന്നുകാരൻ മരിച്ചിരുന്നു. ഇത് മൂന്നാം തവണയാണ് മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നിപ സ്ഥിരീകരിക്കുന്നത്.









0 comments