ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിയെ കാണാതായി

പട്ടാമ്പി: ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിയെ കാണാതായി. പെരുമുടിയൂർ നമ്പ്രം കരുവാൻകുഴി മുജീബ് റഹ്മാന്റെ മകൻ മുഹമ്മദ് നാഫി (15) യെയാണ് കാണാതായത്. കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.
പെരുമുടിയൂർ പ്രദേശത്തെ ഇറിഗേഷന്റെ പമ്പ് ഹൗസിനുസമീപം ബുധനാഴ്‌ച വൈകിട്ട് ആറിനാണ് അപകടം ഉണ്ടായത്. അടിയൊഴുക്ക് ശക്തമായ പുഴയിൽ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ തുടരുകയാണ്.








0 comments