വടകരയിൽ പതിനാലുകാരനെ കാണാനില്ലെന്ന് പരാതി; മാനന്തവാടിക്ക് ബസ് ടിക്കറ്റ് എടുത്തുവെന്ന് അന്വേഷണത്തിൽ വ്യക്തം

കോഴിക്കോട്: വടകര ആയഞ്ചേരിയിൽ നിന്ന് പതിനാലുകാരനെ കാണാനില്ലെന്ന് പരാതി. ഒതയോത്ത് അഷ്റഫിന്‍റെ മകൻ റാദിൻ ഹംദാനെ ആണ് കാണാതായത്. ഇന്നലെ വൈകിട്ട് നാല് മണി മുതലാണ് കുട്ടിയെ കാണാതായത്.
കുറ്റിയാടിയിൽ നിന്ന് മാനന്തവാടിക്ക് കുട്ടി ബസ് ടിക്കറ്റ് എടുത്തുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. അവിടെ നിന്ന് ഒരു കടയിൽ ബാംഗ്ലൂർ ബസ്സിന്‍റെ സമയം അന്വേഷിക്കുന്ന ദൃശ്യമാണ് കിട്ടിയത്. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത് വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.








0 comments