സംസ്ഥാന സ്കൂൾ ശാസ്ത്രമേള: കണ്ണൂർ കുതിക്കുന്നു

മണ്ണാർക്കാട്/പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ മൂന്നാംദിനത്തിൽ കണ്ണൂരിന്റെ കുതിപ്പ്. മലപ്പുറത്തെ പിന്തള്ളി 1148 പോയന്റോടെയാണ് കണ്ണൂർ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. 1129 പോയിന്റാണ് രണ്ടാംസ്ഥാനത്തുള്ള മലപ്പുറത്തിനുള്ളത്. 1080 പോയിന്റോടെ കോഴിക്കോട് ജില്ല തൊട്ടുപിന്നിലുണ്ട്. ആതിഥേയരായ പാലക്കാട് 1077 പോയിന്റുമായി നാലാംസ്ഥാനത്താണ്.
സ്‌കൂളുകളിൽ വയനാട് ദ്വാരക എസ്‌എച്ച്‌എച്ച്‌എസ്‌എസാണ് ഒന്നാമതുള്ളത്. 22 എഗ്രേഡിന്റെ തിളക്കത്തിൽ 117 പോയിന്റ് നേടിയാണ് വയനാട് ദ്വാരക എസ്‌എച്ച്‌എച്ച്‌എസ്‌എസ് സ്‌കൂളുകളിൽ ഒന്നാമതെത്തിയത്. പത്തനംതിട്ട കോന്നി ജിഎച്ച്‌എസ്‌എസാണ് രണ്ടാംസ്ഥാനത്ത്. 114 പോയിന്റ്. 108 പോയിന്റുള്ള ഇടുക്കി കൂമ്പൻപാറ ഫാത്തിമ മാത ഗേൾസ് എച്ച്‌എസ്‌എസാണ് മൂന്നാംസ്ഥാനത്ത്.
ശാസ്ത്രോത്സവത്തിന്റെ സമാപനവും സമ്മാനവിതരണവും ശനി വൈകിട്ട് 4.30ന് നെല്ലിപ്പുഴ ഡിഎച്ച്എസ്എസിൽ നടക്കും.









0 comments