ad
Deshabhimani

പാമ്പുകടി കേസുകള്‍ കൂടുന്നു: തിരുവനന്തപുരത്തും മലപ്പുറത്തും ഉൾപ്പെടെ നിരവധി പേർക്ക് കടിയേറ്റു

snake bite ai image

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 26, 2026, 09:27 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുന്നു. സംസ്ഥാനത്ത് ഇന്ന് മാത്രം പതിനാറ് പേർക്ക് പാമ്പ് കടിയേറ്റെന്നാണ് റിപ്പോർട്ട്.


കണ്ണൂർ, തളിപ്പറമ്പിൽ മറ്റൊരു വയോധികയ്ക്കും പാമ്പുകടിയേറ്റു. പട്ടുവം കുന്നരു സ്വദേശി നമ്പറാൻ നാരായണിക്കാണ് പാമ്പുകടിയേറ്റത്. വീട്ടിനടുത്തെ വിറകുപുരയിൽ വച്ച് ഉച്ചയ്ക്ക് 3.30 ഓടെയാണ് പാമ്പുകടിയേറ്റത്. നിലവിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് നാരായണി. വെള്ളിവാഴ്ച വീട്ടുപരിസരത്ത് വെച്ച് പട്ടുവം സ്വദേശി നബീസയ്ക്ക് പാമ്പുകടിയേറ്റിരുന്നു. ചികിത്സയിലിരുന്ന അവർ ഇന്ന് പുലർച്ചെ മരിച്ചു.

അതേസമയം, തിരുവനന്തപുരത്ത് പതിനാല് വയസുകാരിക്കും പാമ്പുകടിയേറ്റതായി റിപ്പോർട്ടുണ്ട്. മൂങ്ങോട് സ്വദേശി ഹന്ന ഫാത്തിമയ്ക്കാണ് പാമ്പ് കടിയേറ്റത്. വീടിന് സമീപത്തുവെച്ചാണ് പെൺകുട്ടിയെ പാമ്പുകടിച്ചത്. കുട്ടിയെ ഉടൻ തന്നെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


‌മലപ്പുറത്തും പതിനാറ് കാരിക്ക് പാമ്പുകടിയേറ്റു. കൈനോട് സ്വദേശി ശബ്ഹക്കാണ് പാമ്പുകടിയേറ്റത്. കുടുംബം താമസിക്കുന്ന ഫ്ളാറ്റിന്റെ പരിസരത്തുവെച്ചാണ് പാമ്പുകടിയേറ്റത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെന്നും കുടുംബം പറഞ്ഞു. കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home