ad
Deshabhimani

print edition ജോർജ്‌ കുര്യന്‌ 
രാജ്യസഭാ സീറ്റില്ല; മന്ത്രിസ്ഥാനം
പോകും

gerge kurian
വെബ് ഡെസ്ക്

Published on Jun 05, 2026, 01:19 AM | 1 min read

ന്യൂഡൽഹി: മലയാളിയായ കേന്ദ്രമന്ത്രി ജോർജ്‌ കുര്യന്‌ രാജ്യസഭാ സീറ്റ്‌ നിഷേധിച്ച്‌ ബിജെപി. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായ ജോർജ്‌ കുര്യന്റെ കാലാവധി ഇ‍ൗ മാസം 21ന്‌ അവസാനിക്കും. മധ്യപ്രദേശിലെ രണ്ട്‌ രാജ്യസഭാ ഒഴിവുകളിലേക്ക്‌ ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗിനെയും രജനീഷ്‌ അഗർവാളിനെയും ബിജെപി പ്രഖ്യാപിച്ചു. മറ്റൊരു കേന്ദ്രമന്ത്രി രവ്‌നീത്‌ സിങ്‌ ബിട്ടുവിനും രാജ്യസഭാ സീറ്റ്‌ നിഷേധിച്ചു. നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമാണ്‌ പഞ്ചാബുകാരനായ ബിട്ടു. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന പഞ്ചാബിൽ സംഘടനാചുമതലയിലേക്ക്‌ ബിട്ടു നിയമിക്കപ്പെടുമെന്നാണ്‌ സൂചന.


കേരളത്തിലെ ക്രൈസ്‌തവ വോട്ട് ലക്ഷ്യമിട്ടാണ്‌ മൂന്നാം മോദി സർക്കാരിൽ ബിജെപി ജോർജ്‌ കുര്യനെ ഉൾപ്പെടുത്തിയത്‌. ഇ‍ൗ നീക്കം -ഫലം കണ്ടില്ലെന്നാണ്‌ വിലയിരുത്തൽ. ഇ‍ൗ സാഹചര്യത്തിലാണ്‌ ഒഴിവാക്കുന്നത്. ഇതോടെ കേന്ദ്രമന്ത്രിസഭയിൽ ജോർജ്‌ കുര്യൻ ഇനി തുടരില്ലെന്ന്‌ തീർച്ചയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home