ad
Deshabhimani

print edition പോറ്റി അടൂർ പ്രകാശിന്റെ 'സ്വന്തം ആൾ', 2024ലെ ചിത്രവും പുറത്ത്

Adoor Prakash AND Unnikrishnan Potty.

അടൂർ പ്രകാശ് എംപി 2024ൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള ചിത്രം

വെബ് ഡെസ്ക്

Published on Jan 04, 2026, 01:14 AM | 1 min read

തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിനുള്ള ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഒരു ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ അടൂർ പ്രകാശ് 2024 ജനുവരി 27ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ബംഗളൂരുവിലെ അയ്യപ്പഭക്തൻ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും ബംഗളൂരുവിൽനിന്നുള്ള രാഘവേന്ദ്ര, രമേശ് എന്നിവരും നിര്‍മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ദാനം അടൂര്‍ പ്രകാശ് നിര്‍വഹിക്കുന്നതാണ് ചിത്രങ്ങളിൽ.


ന്യൂഡൽഹിയിൽ സോണിയ ഗാന്ധിയുടെ വസതിയിൽവച്ചുള്ള ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ചിത്രത്തിൽ രാഘവേന്ദ്രയും രമേശുമുണ്ട്. 2017ലാണ് പോറ്റി ഡൽഹിയിൽ സോണിയയുടെ വീട്ടിലെത്തിയതെന്നാണ് അടൂർ പ്രകാശ് മുമ്പ് പറഞ്ഞിരുന്നത്. അത് ശരിയാണെങ്കിൽ ഇ‍ൗ സംഘവുമായി അടൂർ പ്രകാശിന് വർഷങ്ങളുടെ ബന്ധമുണ്ട്. അതീവ സുരക്ഷയുള്ള സോണിയ ​ഗാന്ധിയുടെ വീട്ടിലെത്തിയത് എംപിമാരായ ആന്റോ ആന്റണിയുടെയും അടൂർ പ്രകാശിന്റെയും സഹായത്തോടെയാണ്.







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home