Deshabhimani

വഴിവിട്ട ബന്ധങ്ങൾ കൊഴുപ്പിച്ച്‌ മുഖ്യനും മന്ത്രിമാരും; റാങ്ക്‌ ഹോൾഡേഴ്‌സും വിദ്യാർഥികളും തെരുവിൽ

vd satheesan sunny joseph adoor prakash
വെബ് ഡെസ്ക്

Published on Nov 12, 2026, 03:49 PM | 3 min read

തിരുവനന്തപുരം: അധികാരമേറി ആറു മാസത്തിനകം മുഖ്യമന്ത്രിയുടെയും വഴിവിട്ട ബന്ധങ്ങൾ കൊഴുപ്പിച്ച്‌ മുഖ്യനും മന്ത്രിമാരും; റാങ്ക്‌ ഹോൾഡേഴ്‌സും വിദ്യാർഥികളും തെരുവിൽ


Read more at: https://www.deshabhimani.com/News/kerala/-ministers-nurturing-illicit-ties-youth-forced-onto-the-streets-xr7മന്ത്രിമാരുടെയും വഴിവിട്ട ബന്ധങ്ങളും ഇടപാടുകളും സംസ്ഥാനത്തെ കടുത്ത പ്രതിസന്ധികളിലേക്ക്‌ തള്ളിയിടുന്നു. ഗുരുതര ആരോപണവിധേയർക്കും അന്യായ ഇടപാടുകർക്കും ഇഷ്‌ടക്കാർക്കും വേണ്ടി അധികാരം ദുരുപയോഗിക്കുന്ന നിരവധി സംഭവങ്ങളാണ്‌ ഇ‍ൗ ചുരുങ്ങിയ കാലയളവിൽ പുറത്തുവന്നത്‌. ജോലിക്കായി സമരം ചെയ്യുന്ന റാങ്ക്‌ ഹോൾഡേഴ്‌സിനെയും അവകാശത്തിനായി സമരം ചെയ്യുന്ന വിദ്യാർഥികളെയും അടിച്ചൊതുക്കി, സ്വന്തക്കാരെ പ്രീണിപ്പിച്ച്‌ കീശ വീർപ്പിക്കുന്ന തിരിക്കിലാണ്‌ യുഡിഎഫ്‌ സർക്കാർ. അഴിമതിയുടെ മൊത്തക്കച്ചവടക്കാരനാകാനുള്ള മുഖ്യമന്ത്രിയുടെ നീക്കം മന്ത്രിസഭയിൽ തമ്മിലടി മൂക്കാനും വഴിവെക്കുന്നുണ്ട്‌.


വൈദ്യുതി, ആരോഗ്യം, എക്‌സൈസ്‌, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിൽ വൻ അഴിമതി ആരോപണങ്ങൾ പുറത്തുവന്നു. ഇല്ലാത്ത വൈദ്യുതി പ്രതിസന്ധി കാണിച്ച്‌ വളരെ കൂടിയ വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങാൻ നീക്കം നടത്തി. സ്വാശ്രയ കോളേജ്‌ മാനേജ്‌മെന്റുകളിൽ നിന്ന്‌ കോഴ വാങ്ങി അവർക്ക്‌ ഇളവുകൾ വാരിക്കോരി നൽകി. ആരോഗ്യവകുപ്പിന്റെ ടാസക്‌ ഫോഴ്‌സിൽ അഴിമതിക്കാരനായ മുൻ ഉത്തർപ്രദേശ്‌ ചീഫ്‌ സെക്രട്ടറിയെയും കോർപ്പറേറ്റ് ബ്രോക്കറെയും ഉൾപ്പെടുത്തി. കോഴ വാങ്ങി ബാറുകൾക്ക്‌ അനുമതി നൽകി. മുഖ്യമന്ത്രിയുടെ സ്വന്തക്കാരൻ എംഡിഎംഎ കേസിൽ പിടിയിലായി. ഏറ്റവുമൊടുവിൽ കൊലക്കേസ്‌ പ്രതിക്കൊപ്പം യുഡിഎഫ്‌ എംഎൽഎമാരുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. മുഖ്യമന്ത്രിയുടെ വിമാനയാത്രയും മന്ത്രിമാരുടെ വിദേശയാത്രയും സ്വകാര്യ വ്യക്തികളുടെ സ്‌പോൺസർഷിപ്പിലായിരുന്നു. സ്വകാര്യവ്യക്തികളുടെ റേഞ്ച്‌ റോവറടക്കമുള്ള വാഹനം സർക്കാർ ബോർഡ്‌ വെച്ച്‌ ഉപയോഗിച്ചു. ഇത്തരത്തിൽ അടിമുടി അന്യായം നിറഞ്ഞ ആറു മാസ ഭരണമാണ്‌ കേരളം കണ്ടത്‌.

കാസർകോട് എംഡിഎംഎ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ മുഹമ്മദ് ഹുസൈൻ, അബ്ദുൽ സലാം എന്നിവർ മുഖ്യമന്ത്രി വി ഡി സതീശന്റെ അടുപ്പക്കാരായിരുന്നു. അവർക്ക്‌ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന്റെ ചുമതലയുണ്ടായിരുന്നതായും തെളിവുകൾ പുറത്തുവന്നു. ഇ‍ൗ കേസിൽ മാസങ്ങളായി അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്‌. ഇ‍തും യൂത്ത്‌ കോൺഗ്രസ്‌, യൂത്ത്‌ലീഗ്‌ നേതാക്കളടക്കം പ്രതികളായി ലഹരിക്കേസുകൾ വന്നതോടെ മയക്കുമരുന്നിനെതിരെ സർക്കാർ കൊട്ടിഘോഷിച്ച്‌ ആരംഭിച്ച തൂഫാൻ ഓപ്പറേഷന്റെ കാറ്റുപോയി.

വൈദ്യുതി വെട്ടിപ്പ്‌ പാളി

ഇല്ലാത്ത വൈദ്യുതി പ്രതിസന്ധിയുടെ പേരു പറഞ്ഞ്‌ സ്വകാര്യ പ്ലാറ്റ്‌ഫോമായ ജിഎൻഎയിൽ നിന്ന്‌ കൂടിയ വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങി വൻ അഴിമതിയ്‌ക്ക്‌ മുഖ്യമന്ത്രി തന്നെ കളമൊരുക്കി. പ്രതിപക്ഷ നേതാവ്‌ പിണറായി വിജയനും മറ്റും തെളിവു സഹിതം ഇക്കാര്യം ജനമധ്യത്തിൽ എത്തിച്ചപ്പോൾ കരാറിൽനിന്ന്‌ പിന്തിരിഞ്ഞു.


ബാർകോഴയിൽ തമ്മിലടി


എക്‌സൈസ്‌ വകുപ്പിൽ മന്ത്രി പോലുമറിയാതെ ബാറുകൾക്ക്‌ അനുമതി ലഭിച്ചത്‌ വിവാദത്തിന്റെ സ്‌പിരിറ്റ്‌ കാണിച്ചുതന്നു. മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥർ ബാർ ഉടമകളിൽ നിന്ന് സ്ഥിരമായി കൈക്കൂലി വാങ്ങുന്നതായും അനധികൃതമായി സ്വത്ത് സമ്പാദിച്ചതായും ചൂണ്ടിക്കാട്ടി. ഇതേ റിപ്പോർട്ടിൽ എക്സൈസ് മന്ത്രി എം. ലിജുവിന് കായംകുളത്തെ ബാറുമായി അടുത്ത ബന്ധമുണ്ടെന്ന വിവരവുമുണ്ടായിരുന്നു. സീറാം സാംബശിവ റാവുവിനെ തെറിപ്പിച്ചാണ്‌ സർക്കാർ പകവീട്ടിയത്‌.

മുഖ്യമന്ത്രി വി.ഡി. സതീശൻ തുടർച്ചയായി നടത്തിയ സ്വകാര്യ വിമാന യാത്രകൾക്കു പിന്നിലെ സംശയങ്ങൾ ഇപ്പോഴും അകന്നിട്ടില്ല. ഭാര്യാപിതാവിനെ കാണാനും കല്യാണം കൂടാനുമായിരുന്നു സ്‌പോൺസർമാരുടെ വക വ്യോമയാത്ര. സർക്കാരിന്‌ ഹെലിക്കോപ്റ്റർ വാടകയ്‌ക്കു കൊടുത്തിരുന്നവർ തന്നെ ഒരുക്കിക്കൊടുത്ത സ‍ൗജന്യയാത്ര എന്തിനായിരിക്കുമെന്ന്‌ പറയാതെ തന്നെ വ്യക്തം.

ആരോഗ്യം തകർക്കുന്ന ടാസ്‌ക്‌ഫോഴ്‌സ്‌


ആരോഗ്യ- മേഖലയുമായി ബന്ധപ്പെട്ട് രൂപീകരിച്ച ടാസ്ക് ഫോഴ്സിൽ ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി ദീപക് സിംഗാളിനെ ഉൾപ്പെടുത്തിയതിനുപിന്നിൽ വലിയ തട്ടിപ്പാണ്‌. അഴിമതി, തട്ടിപ്പ്‌ കേസുകളിൽ പ്രതിയാണ്‌ ദീപക്‌ സിംഗാൾ. ഫോഴ്‌സിൽ ഗ്ലോബൽ ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിൽ ഇന്ത്യയുടെ പ്രതിനിധിയും കോർപ്പറേറ്റ് ബ്രോക്കറുമായ വ്യക്തിയെ ഉൾപ്പെടുത്തിയത് ആരോഗ്യ മേഖലയെ അട്ടിമറിക്കാനാണ്‌. ഇവിടെയും മുഖ്യമന്ത്രിക്കു തന്നെയായിരുന്നു സൂത്രധാരന്റെ റോൾ.


വിദേശയാത്രയും കൂട്ടുപോയ ചങ്ങാതിമാരും


സർക്കാരിന്റെ ആറു മാസത്തിനിടെ മന്ത്രിമാർ പതിനഞ്ചോളം വിദേശയാത്ര നടത്തിയത്‌ സർവകാല റെക്കോഡാണ്‌. യാത്രകൾ സ്‌പോൺസേർഡും സ്വകാര്യ ആവശ്യങ്ങൾക്കുമായിരുന്നു. അനുമതി വാങ്ങാതെ ചെക്ക്‌ റിപ്പബ്ലിക്കിലെ പ്രാഗിലേക്കു പോയ മന്ത്രി കെ എം ഷാജിയുടെ കൂടെയുണ്ടായിരുന്നത്‌ വിവാദ മദ്യവ്യാപാരി ജോൺ സേവ്യറായിരുന്നു. റിയാദിലെ വ്യവസായി യാക്കൂബ്‌ തില്ലങ്കേരിയുടെ വക ഒന്നരക്കോടിയുടെ റേഞ്ച്‌ റോവറിലായിരുന്നു മന്ത്രിയുടെ കേരളത്തിലെ ഒ‍ൗദ്യോഗിക സഞ്ചാരം. അതും സർക്കാർ ബോർഡും മന്ത്രിയുടെ നന്പറും വെച്ച്‌. മന്ത്രി രമേശ്‌ ചെന്നിത്തല അമേരിക്കയിൽ പോയത്‌ എറണാകുളത്തെ സ്‌റ്റാർ ഹോട്ടലുടമയുടെ സ്‌പോൺസർഷിപ്പിലാണ്‌.


വിദ്യാഭ്യാസം അടിമുടി കച്ചവടം


എയ്ഡഡ്, സ്വാശ്രയ സ്വയംഭരണ കോളജുകളിൽ പുതിയ കോഴ്‌സ് തുടങ്ങാൻ സർക്കാരിന്റെ എൻഒസി വേണ്ടെന്ന തീരുമാനം അഴിമതി ലക്ഷ്യമിട്ടുള്ളതാണ്‌. മാനേജ്‌മെന്റുകൾക്ക് സീറ്റുകൾ വിലപറഞ്ഞ്‌ കച്ചവടം ചെയ്യാൻ വഴിയൊരുങ്ങും. ​മുതലാളിമാർക്കുവേണ്ടി പാവപ്പെട്ട വിദ്യാർഥികളുടെ ഭാവി പന്താടുകയാണ്‌ ഉന്നത വിദ്യാഭ്യാസ വകുപ്പ്‌. വൻകിടക്കാർക്കായി ഇടപെടുന്ന മന്ത്രി കാലടിയിൽ സമരംചെയ്യുന്ന വിദ്യാർഥികളോട്‌ മുഖംതിരിക്കുന്നതാണ്‌ നമ്മൾ കണ്ടത്‌.


സർക്കാർ സ്‌കൂളുകൾക്കു പകരം കൂടുതൽ എയ്‌ഡഡ്‌ സ്‌കൂളുകൾക്ക്‌ പ്ലസ്‌ വൺ അധികസീറ്റ്‌ അനുവദിച്ച പൊതുവിദ്യാഭ്യാസ വകുപ്പ്‌ അധ്യാപക നിയമനത്തിലൂടെയും മറ്റും ലക്ഷങ്ങൾ കൊയ്യാൻ വഴിയൊരുക്കി. സീറ്റുകൾ അനുവദിച്ചതിനു പിന്നിൽ വൻകോഴ ഇടപാടുണ്ട്‌.


വഴിവിട്ട പ്രോസിക്യൂട്ടർ നിയമനങ്ങൾ സർക്കാർ വന്നയുടൻ, ഒരു കേസിൽ പ്രതിസ്ഥാനത്തുള്ള കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ തന്നെ പ്രസ്തുത കേസിൽ സർക്കാരിന്റെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. പബ്ലിക്‌ പ്രേസിക്യൂട്ടർ നിയമനങ്ങളിൽ ഇത്തരത്തിൽ നിരവധി ക്രമക്കേടുകൾ പുറത്തുവന്നിരുന്നു.


പിഎസ്‌സി റാങ്ക്‌ ഹോൾഡേഴ്‌സിന്റെ സമരത്തോടുള്ള സമീപനം സർക്കാരിന്റെ സ്വകാര്യ– മുതലാളിത്ത സ്‌നേഹത്തിനു തെളിവാണ്‌. രാജ്യത്തു തന്നെ മുന്നിലുള്ള കേരളത്തിലെ പിഎസ്‌സി സംവിധാനത്തെ മോശമായി ചിത്രീകരിച്ച്‌, തകർച്ചയിലേക്കെത്തിച്ച്‌ താൽക്കാലിക നിയമനങ്ങൾ നടത്താനും ഇഷ്‌ടക്കാരെ തിരുകിക്കയറ്റാനുമുള്ള നീക്കമാണ് നടക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home