'തൃശൂരിൽ കാണ്മാനില്ല പരസ്യം വന്നെന്നു കേട്ടു'; സുരേഷ് ​ഗോപിയ്ക്കെതിരെ മന്ത്രി വി ശിവൻകുട്ടി

v sivankutty suresh gopi
വെബ് ഡെസ്ക്

Published on Aug 09, 2025, 11:28 AM | 1 min read

തിരുവനന്തപുരം: ഒഡീഷയിലും ഛത്തീസ്​ഗഡിലും ക്രൈസ്തവ പുരോഹിതർക്കും കന്യാസ്ത്രീകൾക്കും നേരെയുണ്ടായ സംഘപരിവാർ ആക്രമണത്തിൽ മൗനം തുടരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 'തൃശൂരിൽ ആർക്കോ വേണ്ടി കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു'- എന്നാണ് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചത്.



കഴിഞ്ഞ ദിവസം സുരേഷ് ഗോപിയെ ട്രോളി ഓർത്തഡോക്‌സ് സഭാ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത രംഗത്തെത്തിയിരുന്നു. ഞങ്ങൾ തൃശൂരുകാർ തെരഞ്ഞെടുത്ത്‌ ഡൽഹിക്ക് അയച്ച ഒരു നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണമോ എന്നാശങ്ക എന്നായിരുന്നു അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. അതിന്റെ ചുവട് പിടിച്ചാണ് മന്ത്രിയുടെ കുറിപ്പ്.



കന്യാസ്ത്രീകളെ ഛത്തീസ്ഗഢിൽ അറസ്റ്റ് ചെയ്ത വിഷയത്തിലും ഒഡീഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ നടന്ന ആക്രമണത്തിലും സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇരുവരുടെയും പരോക്ഷ പരിഹാസം.





deshabhimani section

Related News

View More
0 comments
Sort by

Home