തെരുവുനായ്ക്ക് ഭക്ഷണം നൽകുന്നതിനെ ചൊല്ലി തർക്കം; സ്ത്രീയെ കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

സ്റ്റാൻലി
ചാല: തെരുവുനായ്ക്കൾക്കു ഭക്ഷണം നൽകുന്നതിനെ ചൊല്ലി കടയുടമകൾ തമ്മിലുണ്ടായ തർക്കത്തിൽ സ്ത്രീയെ കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. വലിയ തുറ സ്വദേശിനിയെയാണ് കടയ്ക്ക് സമീപത്ത് കച്ചവടം നടത്തിയിരുന്ന പ്രതി ആക്രമിച്ചത്. തർക്കത്തിന് പിന്നാലെ സ്ത്രീയെ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
സംഭവത്തിൽ വലിയതുറ തൈക്കൂട്ടം വീട്ടിൽ ഷിജിഷ് സ്റ്റാൻലി(32)യെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി. വലിയതുറ, പൂന്തുറ സ്റ്റേഷനുകളിൽ ഏഴോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ആക്രമണത്തിന് ഇരയായ സ്ത്രീ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.











0 comments