തദ്ദേശ ദിനാഘോഷം 2026: ലോഗോ ക്ഷണിച്ചു

തിരുവനന്തപുരം: 2026 ഫെബ്രുവരി 18, 19 തീയതികളിൽ കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിൽ നടത്തുന്ന 'തദ്ദേശ ദിനാഘോഷം 2026'നായുള്ള ലോഗോ ക്ഷണിച്ചു. തയ്യാറാക്കിയ ലോഗോ A4 വലിപ്പത്തിലുള്ള പേപ്പറിൽ കളർ പ്രിന്റ് ചെയ്ത ശേഷം സീൽ ചെയ്ത കവറിൽ സമർപ്പിക്കണം.
എൻട്രികൾ 2026 ജനുവരി 20-ാം തീയതി വൈകുന്നേരം നാലിന് മണിക്ക് മുൻപായി തിരുവനന്തപുരത്തുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിച്ചിരിക്കണം. കവറിന് പുറത്ത് "തദ്ദേശ ദിനാഘോഷം 2026 - ലോഗോ" എന്ന് വ്യക്തമായി രേഖപ്പെടുത്തണം. മികച്ച എൻട്രിയ്ക്ക് ആകർഷകമായ സമ്മാനവും ക്യാഷ് അവാർഡും നൽകുന്നതാണെന്ന് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.
എൻട്രികൾ അയക്കേണ്ട വിലാസം. പ്രിൻസിപ്പൽ ഡയറക്ടർ, സ്വരാജ് ഭവൻ, പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, നന്ദൻകോട്, തിരുവനന്തപുരം- 695003










0 comments