ad
Deshabhimani

print edition മനം നിറച്ച്‌ ജനഹൃദയങ്ങളിൽ

LDF Vikasana

എൽഡിഎഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥാക്യാപ്റ്റൻ ബിനോയ് വിശ്വ ത്തെയും മാനേജർ എം സ്വരാജിനെയും ആലപ്പുഴ മങ്കൊമ്പിലെ സ്വീകരണ കേന്ദ്രത്തിൽ കെട്ടുവള്ളത്തിന്റെ മാതൃക നൽകി പ്രവർത്തകർ സ്വീകരിക്കുന്നു

avatar
സ്വന്തം ലേഖകർ

Published on Feb 08, 2026, 01:10 AM | 2 min read

കോഴിക്കോട്‌/ആലപ്പുഴ/പത്തനംതിട്ട/കോട്ടയം: നവകേരളത്തിന്റെ കാഹളം മുഴക്കി എൽഡിഎഫ്‌ വികസനമുന്നേറ്റ ജാഥകൾ ജനഹൃദയങ്ങൾ കീഴടക്കി പ്രയാണം. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ കോഴിക്കോട്‌ ജില്ലയിൽ പര്യടനം തുടരുന്നു. ശനി രാവിലെ ബാലുശേരിയിലെ സംവാദ സദസ്സോടെയായിരുന്നു തുടക്കം. പേരാന്പ്രയിൽ ആദ്യ സ്വീകരണം. നാദാപുരം കല്ലാച്ചി, കുറ്റ്യാടി ആയഞ്ചേരി എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം വടകരയിൽ സമാപിച്ചു. പി സന്തോഷ്‌കുമാർ, കെ എസ് സലീഖ, മനയത്ത് ചന്ദ്രൻ, പി പി ദിവാകരൻ, യു ബാബു ഗോപിനാഥ്, കാസിം ഇരിക്കൂർ, പി എം സുരേഷ്ബാബു, എ ജെ ജോസഫ്, മാത്യു കുന്നപ്പള്ളി, വടകോട് മോനിച്ചൻ, നൈസ് മാത്യു എന്നിവർ സംസാരിച്ചു. ഞായറാഴ്ച കൊയിലാണ്ടി, എലത്തൂർ, കുന്ദമംഗലം മണ്ഡലങ്ങളിലെ പര്യടനത്തിനുശേഷം കോഴിക്കോട്‌ നോർത്ത്‌, സ‍ൗത്ത്‌ മണ്ഡലങ്ങളിലെ സ്വീകരണ കേന്ദ്രമായ മുതലക്കുളം മൈതാനിയിൽ സമാപിക്കും.


സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം നയിക്കുന്ന എൽഡിഎഫ്‌ തെക്കൻ മേഖലാ ജാഥയ് ക്ക്‌ ആലപ്പുഴ ജില്ലയിലെ അരൂർ മാക്കേക്കടവിലായിരുന്നു ആദ്യസ്വീകരണം. ചേർത്തല, കുട്ടനാട്‌, ആലപ്പുഴ, അന്പലപ്പുഴ മണ്ഡലങ്ങളിലും സ്വീകരണം നൽകി. മാനേജർ എം സ്വരാജ്‌, സി എസ്‌ സുജാത, പി വസന്തം, എ ഷാജു, ഉഴമലയ്ക്കൽ വേണുഗോപാൽ, കെ വി ബാലസുബ്രഹ്‌മണ്യൻ, ജോർജ്‌ അഗസ്‌റ്റിൻ, സി പി അൻവർ സാദത്ത്‌ എന്നിവർ സംസാരിച്ചു. ഞായർ രാവിലെ ഒന്പതിന്‌ ആലപ്പുഴയിൽ ആശയസംവാദം. ഹരിപ്പാട്‌ കാവൽ ഓഡിറ്റോറിയം ഗ്ര‍ൗണ്ടിലാണ്‌ ആദ്യസ്വീകരണം. കായംകുളം എൽമക്‌സ്‌ ഗ്ര‍ൗണ്ട്‌, മാവേലിക്കര മിച്ചൽ ജങ്‌ഷൻ പ്രൈവറ്റ്‌ ബസ്‌ സ്‌റ്റാൻഡ്‌ ഗ്ര‍ൗണ്ട്‌,ചെങ്ങന്നൂർ ആഞ്ഞിലിമൂട്‌ ജങ്‌ഷൻ എന്നിവിടങ്ങളിലും സ്വീകരണം നൽകും.


കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ്‌ കെ മാണി എം പി നയിക്കുന്ന മധ്യമേഖലാ ജാഥ കോട്ടയം ജില്ലയിൽ പ്രവേശിച്ചു. പത്തനംതിട്ടയിൽ രണ്ടാംദിനം മുഖാമുഖത്തിനുശേഷമാണ് പര്യടനം ആരംഭിച്ചത്. അടൂർ, തിരുവല്ല മണ്ഡലങ്ങളിലെ സ്വീകരണ ശേഷം കോട്ടയത്തേക്ക്‌ കടന്നു.

ചങ്ങനാശേരിലായിരുന്നു ആദ്യ സ്വീകരണം. കോട്ടയം തിരുനക്കര മൈതാനത്ത്‌ സമാപിച്ചു. കെ കെ ശൈലജ, പി കെ ബിജു, പി പി സുനീർ എംപി, സാബു ജോർജ്‌, സുഭാഷ്‌ പുഞ്ചക്കോട്ടിൽ, വർഗീസ്‌ ജോർജ്‌, മാത്യൂസ്‌ കോലഞ്ചേരി, കെ ജി പ്രേംജിത്‌, ഫ്രാൻസിസ്‌ തോമസ്‌, എം എ ലത്തീഫ്‌, ബിനോയ്‌ ജോസഫ്‌ എന്നിവർ സംസാരിച്ചു. ഞായറാഴ്‌ച പുതുപ്പള്ളി, ഏറ്റുമാനൂർ, കടുത്തുരുത്തി, വെെക്കം മണ്ഡലങ്ങളിലാണ്‌ പര്യടനം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home