കെ എസ് ആർ ടി സി പ്രിയദർശിനി പൊന്മുടി ആറാം വളവിൽ അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: നിറയെ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന കെ എസ് ആർ ടി സിയുടെ പ്രിയദർശിനി ബസ് പൊന്മുടി ആറാം വളവിൽ അപകടത്തിൽപ്പെട്ടു. ബ്രേക്ക് നഷ്ടപ്പെട്ട ബസിനെ ഡ്രൈവർ സൈഡിലെ സംരക്ഷണ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ച് നിർത്തുകയായിരുന്നു. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്. ബസ്സിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
അപകടത്തിൽ ആർക്കും പരിക്കില്ല. യാത്രക്കാർ അടുത്ത ബസിൽ കയറി തിരുവനന്തപുരത്തേക്ക് തിരിച്ചു.ആറാം വളവിൽ വെച്ച് പെട്ടെന്ന് ബസിൻറെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട ഉടൻ തന്നെ ഡ്രൈവർ കാണിച്ച സമയോചിതമായ ഇടപെടലും മനസാന്നിധ്യവും രക്ഷയായി.











0 comments