ടിക്‌ടോക്കിലൂടെ വെല്ലുവിളി; കണ്ണൂർ സ്വദേശി ഷാർജയിൽ കുത്തേറ്റുമരിച്ചു

മരിച്ച ഇസ്മയില്‍
മാട്ടൂൽ (കണ്ണൂർ): ടിക്‌ടോക്കിൽ ഉടലെടുത്ത തർക്കവും വെല്ലുവിളികളും ഷാർജയിൽ കണ്ണൂർ തെക്കുന്പാട് സ്വദേശിയുടെ ജീവനെടുത്തു. ഏഴോം നെരുവമ്പ്രം പൊടിത്തടത്തിന് സമീപത്തെ പൊന്നൻ ഇസ്മയിലാ(40)ണ് കുത്തേറ്റു മരിച്ചത്. സംഭവത്തിൽ കണ്ണൂർ പഴയങ്ങാടി സ്വദേശികളായ മൂന്നുപേർ കസ്റ്റഡിയിലാണ്. ഷാർജ അൽ നഹ്ദയിലാണ് സംഭവം.
ടിക്‌ടോക്കിൽ വെല്ലുവിളിച്ചശേഷമായിരുന്നു കൊലപാതകം. ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു. വെല്ലുവിളി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. തൈവളപ്പിൽ ഇബ്രാഹിമിന്റെയും(മാട്ടൂൽ) പൊന്നൻ ജുബൈരിയ (തെക്കുമ്പാട്)യുടെയും മകനാണ് ഇസ്മയിൽ. ഭാര്യ: നജ്മുന്നിസ (മാട്ടൂൽ നോർത്ത്).










0 comments