ad
Deshabhimani

പുതിയ ആയിരത്തിലേറെ തസ്‌തിക, 21 ജയിൽ

ജയിൽ സുരക്ഷ: സെൻട്രൽ ജയിലും അതീവ സുരക്ഷാ ജയിലും ആരംഭിച്ചത്‌ എൽഡിഎഫ്‌ സർക്കാരുകൾ

JAIL KERALA
avatar
റഷീദ്‌ ആനപ്പുറം

Published on Jul 27, 2025, 03:32 PM | 3 min read

ആയിരത്തോളം പുതിയ തസ്‌തികകൾ... തടവുകാർക്കുള്ള ഭക്ഷണ മെനു പരിഷ്‌കരണം, ജയിൽ ഭക്ഷണ പദ്ധതി, തൊഴിൽ പദ്ധതി.... എൽഡിഎഫ്‌ സർക്കാരുകളുടെ കാലത്ത്‌ കേരളത്തിലെ ജയിലുകളിൽ നടന്ന വിപ്ലവകരമായ പദ്ധതികളുടെ പട്ടിക ഇനിയും നീളും.


തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‌ ശേഷമുള്ള ആദ്യ സെൻട്രൽ ജയിൽ, കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ, വനിതകൾക്കായി ആദ്യ തുറന്ന ജയിൽ, അതീവ സുരക്ഷാ (ഹൈ സെക്യൂരിറ്റി) ജയിൽ, ഉദ്യോഗസ്ഥർക്ക്‌ പരിശീലനത്തിനായി ‘സിക്ക’യുടെ രണ്ട്‌ മേഖലാ കേന്ദ്രങ്ങൾ, 21 ജില്ലാ, സ്‌പെഷ്യൽ ജയിലുകൾ... ആയിരത്തോളം പുതിയ തസ്‌തികകൾ... തടവുകാർക്കുള്ള ഭക്ഷണ മെനു പരിഷ്‌കരണം, ജയിൽ ഭക്ഷണ പദ്ധതി, തൊഴിൽ പദ്ധതി.... എൽഡിഎഫ്‌ സർക്കാരുകളുടെ കാലത്ത്‌ കേരളത്തിലെ ജയിലുകളിൽ നടന്ന വിപ്ലവകരമായ പദ്ധതികളുടെ പട്ടിക ഇനിയും നീളും.


ഗോവിന്ദചാമിയെന്ന ഒരു കൊടും കുറ്റവാളിയുടെ ജയിൽ ചാട്ടത്തിന്റെ മറവിൽ കേരളത്തിലെ ജയിലുകളെ ലാക്കാക്കി സർക്കാരിനെയും ആഭ്യന്തര വകുപ്പിനെയും കുറ്റപ്പെടുത്തുന്നവർ ഇതൊന്നും കണ്ടഭാവം നടിക്കുന്നില്ല. ജയിൽ സുരക്ഷയെ കുറിച്ച്‌ ഇപ്പോൾ വേവലാതിപെടുന്ന പ്രതിപക്ഷം ആകട്ടെ, തങ്ങൾ ഭരിക്കുമ്പോൾ കേരളത്തിലെ ജയിലുകളുടെ അവസ്ഥ എന്തായിരുന്നു എന്ന്‌ മറന്നാലും ജനങ്ങൾ അതൊന്നും മറക്കില്ല. സോളാർ കേസിലെ ഇരയുടെ കത്തിലെ പേജുകൾ ‘പറന്നു’ പോയ മാജിക്‌ നടന്നത്‌ തലസ്ഥാനത്തെ ഒരു പ്രമുഖ ജയിലിൽ ആയിരുന്നു.


അന്നുള്ള മൂന്ന്‌ സെൻട്രൽ ജയിലുകളിലും അനുവദിക്കപ്പെട്ട ശേഷിയേക്കാൾ കൂടുതലായിരുന്നു തടവുകാരുടെ എണ്ണം. കണ്ണൂർ, പൂജപ്പുര, വിയ്യൂർ എന്നിവയായിരുന്നു സെൻട്രൽ ജയിലുകൾ. മൂന്നും സ്വതന്ത്ര്യത്തിന്‌ മുമ്പ്‌ സ്ഥാപിച്ചവയായിരുന്നു. എന്നാൽ 2010ൽ അന്നത്തെ എൽഡിഎഫ്‌ സർക്കാർ നാലാം വർഷ കർമ പദ്ധതിയുടെ ഭാഗമായി നാല്‌ പുതിയ ജയിൽ പണിയാൻ തീരുമാനിച്ചു.


ജയിൽ സുരക്ഷക്കായി ഒട്ടേറെ ഇടപെടലുകളാണ്‌ 2006–2011ലെയും 2016–2021 ലെയും നിലവിലെയും എൽഡിഎഫ്‌ സർക്കാരുകൾ നടത്തിയത്‌. ജയിൽ അന്തേവാസികളുടെ എണ്ണമാണ്‌ ജയിലുകൾ നേരിട്ട പ്രധാന പ്രശ്‌നം. അന്നുള്ള മൂന്ന്‌ സെൻട്രൽ ജയിലുകളിലും അനുവദിക്കപ്പെട്ട ശേഷിയേക്കാൾ കൂടുതലായിരുന്നു തടവുകാരുടെ എണ്ണം. കണ്ണൂർ, പൂജപ്പുര, വിയ്യൂർ എന്നിവയായിരുന്നു സെൻട്രൽ ജയിലുകൾ. മൂന്നും സ്വതന്ത്ര്യത്തിന്‌ മുമ്പ്‌ സ്ഥാപിച്ചവയായിരുന്നു. എന്നാൽ 2010ൽ അന്നത്തെ എൽഡിഎഫ്‌ സർക്കാർ നാലാം വർഷ കർമ പദ്ധതിയുടെ ഭാഗമായി നാല്‌ പുതിയ ജയിൽ പണിയാൻ തീരുമാനിച്ചു. അതിൽ ഒന്ന്‌ തവനൂർ സെൻട്രൽ ജയിലായിരുന്നു. മൂന്ന്‌ എണ്ണം ജില്ലാ ജയിലുകളുും. മുട്ടം, മലമ്പുഴ, കണ്ണൂർ എന്നിവ. ഇവ പണിത്‌ ഉദ്‌ഘാടനവും നടത്തി. വി എസ്‌ സർക്കാരിന്റെ കാലത്ത്‌ മാത്രം 21 പുതിയ ജയിലാണ്‌ കേരളത്തിൽ നിർമിച്ചത്‌. തൃശൂരിൽ അതീവ സുരക്ഷാ ജയിലും പണിതു.


വടക്കൻ കേരളത്തിൽ തുറന്ന ജയിൽ എന്ന ആവശ്യത്തിന്‌ പതിറ്റാണ്ടുകൾ പഴക്കമുണ്ടായിരുന്നു. തിരുവനന്തപുരം നെട്ടുകാൽത്തേരിയിൽ മാത്രമായിരുന്നു തുറന്ന ജയിൽ. 2006 ലെ എൽഡിഎഫ്‌ സർക്കാർ ചീമേനിയിൽ 306 ഏക്കർ ഭൂമി ഏറ്റെടുത്ത്‌ തുറന്ന ജയിൽ സ്ഥാപിച്ചു. 2007ൽ അന്നത്തെ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദൻ ഉദ്‌ഘാടനവും ചെയ്‌തു. തിരുവനന്തപുരത്ത്‌ ആദ്യത്തെ വനിതാ തുറന്ന ജയിലും ആരംഭിച്ചു. കണ്ണൂരും തൃശൂരും രണ്ട്‌ പുതിയ വനിതാ ജയിലും ആരംഭിച്ചത്‌ അക്കാലത്താണ്‌. അതുവരെ നെയ്യാറ്റിൻകരയിൽ മാത്രമായിരുന്നു വനിതാ ജയിൽ. ഈ വനിതാ ജയിലാണ്‌ പിന്നീട്‌ അട്ടക്കുളങ്ങരയിലേക്ക്‌ മാറ്റിയത്‌.


ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ ഇടപെടലിനെ തുടർന്ന്‌ 557 പുതിയ തസ്‌തിക ജയിൽ വകുപ്പിൽ അനുവദിച്ചു. അതുവരെയുള്ളതിന്റെ പകുതിയിൽ കൂടുതൽ. പിന്നീട്‌ 2016–21 ലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാർ 487 തസ്‌തികയും അനുവദിച്ചു.


ആയിരത്തിലേറെ പുതിയ തസ്തികകൾ


ജയിലുകൾ നേരിട്ട മറ്റൊരു പ്രധാന പ്രശ്‌നം ജീവനക്കാരുടെ കുറവായിരുന്നു. 2006ൽ എൽഡിഎഫ്‌ സർക്കാർ വരുമ്പോൾ 1000ൽ താഴെ മാത്രമായിരുന്നു ജയിൽ ഉദ്യോഗസ്ഥരുടെ അംഗസംഖ്യ. എന്നാൽ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ ഇടപെടലിനെ തുടർന്ന്‌ 557 പുതിയ തസ്‌തിക ജയിൽ വകുപ്പിൽ അനുവദിച്ചു. അതുവരെയുള്ളതിന്റെ പകുതിയിൽ കൂടുതൽ. പിന്നീട്‌ 2016–-21 ലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാർ 487 തസ്‌തികയും അനുവദിച്ചു. തവനൂർ സെൻട്രൽ ജയിലിന്‌ മത്രമായി 162 തസ്‌തികയും ഇതിൽ ഉൾപ്പെടും.


എന്നാൽ 2006 മുതൽ 2011 വരെ ഭരിച്ച യുഡിഎഫ്‌ സർക്കാർ അനുവദിച്ചത്‌ ഏതാനും ഉയർന്ന തസ്‌തിക മാത്രം. അന്ന്‌ വൻ വിവാദമായിരുന്നു ഇല്ലാത്ത ഐജി തസ്‌തിക അനുവദിച്ചത്‌. സോളാർ കേസിൽ ഇരയെ രഹസ്യമായി സന്ദർശിച്ച്‌ അവരുടെ കത്തിൽ കൃത്രിമം കാട്ടാൻ നേതൃത്വം നൽകിയ ഉദ്യോഗസ്ഥനുള്ള പ്രത്യുപകാരമായായിരുന്നു ധനവകുപ്പ്‌ പോലും എതിർത്തിട്ടും ഉമ്മൻചാണ്ടി ഐജി തസ്‌തിക സൃഷ്‌ടിച്ചത്‌. പിന്നീട്‌ എൽഡിഎഫ്‌ സർക്കാർ ആ തസ്‌തിക ഡിഐജി തസ്‌തികയാക്കി താഴ്‌ത്തി.


ഫ്രീഡം ഫുഡ്‌ എന്ന പേരിൽ ഇന്ന്‌ എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ജയിൽ ഭക്ഷണ പദ്ധതി ആരംഭിച്ചതും എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌. കുറഞ്ഞ വിലക്ക്‌ ജനങ്ങൾക്ക്‌ ഭക്ഷണം ലഭിച്ചു. തടവുകാർക്ക്‌ വരുമാനവും. ജയിലുകളിൽ പെട്രോൾ പമ്പ്‌, ബ്യൂട്ടി പാർലർ, സ്‌റ്റിച്ചിംഗ്‌ സെന്റർ തുടങ്ങിയവയും ആരംഭിച്ചു. യൂണിവേഴ്‌സിറ്റി കണ്ടിന്യൂയിംഗ്‌ എജുക്കേഷൻ പദ്ധതിയുടെ ഭാഗമായി തടവുകാർക്കായി തൊഴിൽ വിദ്യാഭ്യാസവും ആരഭംഭിച്ചു.


എൽഡിഎഫ്‌ സർക്കാർ സ്ഥാപിച്ച ജയിലുകൾ


ജയിൽ

സ്ഥലം

സെൻട്രൽ ജയിൽ

തവനൂർ

അതീവ സുരക്ഷാ ജയിൽ

വിയ്യൂർ

തുറന്ന ജയിൽ

ചീമേനി

വനിതാ തുറന്ന ജയിൽ

പൂജപ്പുര

വനിതാ ജയിൽ

കണ്ണൂർ, വിയ്യൂർ

ജില്ലാ ജയിൽ

ഹോസ്‌ദുർഗ്‌, കണ്ണൂർ, മാനന്തവാടി, മലമ്പുഴ, വിയ്യൂർ, തൃശൂർ

സ്‌പെഷ്യൽ ജയിൽ

കണ്ണൂർ, കോഴിക്കോട്‌, മണ്ണാർക്കാട്‌, ഇരിങ്ങാലക്കുട, ആലപ്പുഴ, കരമന





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home