ad
Deshabhimani

'മൈ പൊലീസ്‌ സ്‌റ്റേഷൻ' വരുന്നു; സബ്‌ ഇൻസ്‌പെക്ടർ എസ്‌എച്ച്‌ഒ 15 മുതൽ

My Police Station.jpg
വെബ് ഡെസ്ക്

Published on Aug 06, 2026, 03:49 PM | 1 min read

തിരുവനന്തപുരം: പൊലീസ്‌ സ്‌റ്റേഷുനുകളിൽ സബ്‌ ഇൻസ്‌പെക്ടർ എസ്‌എച്ച്‌ഒ സംവിധാനം ആഗസ്‌ത്‌ 15 മുതൽ നിലവിൽ വരും. 484 ലോ ആൻഡ് ഓര്‍ഡര്‍ പൊലീസ് സ്റ്റേഷനുകളിൽ 419 സ്റ്റേഷനുകളിലാണ് എസ്എച്ച്ഒമാരായി സബ് ഇന്‍സ്പക്ടര്‍മാരെ നിലയമിക്കുന്നത്‌. ഇതിൽ 63 സ്റ്റേഷനുകളില്‍ വനിതാ സബ് ഇന്‍സ്പക്ടര്‍മാരാകും എസ്‌എച്ച്‌ഒ. 64 സ്റ്റേഷനുകളില്‍ എസ്എച്ച്ഒമാരായി ഇന്‍സ്പക്ടര്‍മാരെ നിലനിർത്തും. മുല്ലപ്പെരിയാർ സ്‌റ്റേഷനിൽ ഡിവൈഎസ്പിയാകും എസ്‌എച്ച്‌ഒ. സബ് ഇന്‍സ്പക്ടര്‍ എസ്എച്ച്ഒയാകുന്പോൾ പുറത്തുപോകുന്ന ഇൻസപെക്ടർമാർക്കയി 200 സർക്കിളുകൾ രൂപീകരിക്കും. ആഗസ്‌ത്‌ 15 മുതൽ ‘മൈ പൊലീസ്‌ സ്‌റ്റേഷൻ’ പദ്ധതി നടപ്പാക്കുമെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.


കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ 2018ലാണ്‌ പൊലീസ്‌ സ്‌റ്റേഷനുകളുടെ പദവി ഗസറ്റഡ്‌ റാങ്കിലേക്ക്‌ ഉയർത്തി ഇൻസ്‌പെക്ടർമാരെ എസ്‌എച്ച്‌ഒ ആക്കിയത്‌. പൊലീസിങ്‌ ശക്തിപ്പെടുത്തിയ ഇ‍ൗ പദ്ധതിയാണ്‌ യുഡിഎഫ്‌ സർക്കാർ തകർക്കുന്നത്‌. കസ്റ്റഡി മരണങ്ങള്‍, മര്‍ദനങ്ങള്‍ എന്നിവ പൂര്‍ണമായും ഇല്ലാതാക്കുകയാണ്‌ ‘മൈ പൊലീസ്‌ സ്‌റ്റേഷൻ’ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കോടിയേരി ബാലകൃഷ്‌ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ ആരംഭിച്ച ജനമൈത്രി സുരക്ഷാ പദ്ധതി മികച്ചതാണ്‌. അവ കൂടുതല്‍ കാര്യക്ഷമമാക്കും. ഫീഡ് ബാക്ക് ശേഖരിക്കാനുള്ള സംവിധാനവും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.


സബ്‌ ഇൻസ്‌പെക്ടർമാർ എസ്‌എച്ച്‌ഒ ആകുമ്പോൾ കുറ്റന്വേഷണം, ക്രമസമാധാന പാലനം എന്നിങ്ങനെ രണ്ട്‌ എസ്‌ഐമാരുടെ നേതൃത്വത്തിൽ നടന്ന പൊലീസിങ്‌ ഇനി എങ്ങനെ നടക്കുമെന്ന ചോദ്യേത്തിന്‌ മന്ത്രിക്ക്‌ വ്യക്തമായ മറുപടിയില്ല. സംസ്ഥാന പൊലീസ്‌ മേധാവി റവാഡ ആസാദ്‌ ചന്ദ്രശേഖർ, പൊലീസ്‌ ഉപദേഷ്‌ടാവ്‌ എ ഹേമചന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home