print edition ഖാദർ അത്തിയ കൊച്ചി ബിനാലെ ക്യുറേറ്റർ

photo credit: Kader Attia instagram
കൊച്ചി : കൊച്ചി മുസിരിസ് ബിനാലെ 2027–28 വർഷത്തെ ഏഴാംപതിപ്പിന്റെ ക്യുറേറ്ററായി വിഖ്യാത ഫ്രഞ്ച് കലാകാരൻ ഖാദർ അത്തിയയെ തെരഞ്ഞെടുത്തു. സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വിദേശ ചിത്രകാരനാണ്. വെനീസിൽ നടന്ന ചടങ്ങിൽ കൊച്ചി -മുസിരിസ് ബിനാലെ പ്രസിഡന്റ് ജിതീഷ് കല്ലാട്ടാണ് പ്രഖ്യാപനം നടത്തിയത്. 1970-ൽ ഫ്രാൻസിലെ ഡഗ്നിയിൽ ജനിച്ച ഖാദർ അത്തിയ ഹാംബർഗ് യൂണിവേഴ്സിറ്റി ഓഫ് ഫൈൻ ആർട്‌സിലെ പ്രൊഫസറാണ്. കലയെ നരവംശശാസ്ത്രവും ദർശനങ്ങളുമായി ബന്ധിപ്പിച്ചുള്ള ഇൻസ്റ്റലേഷൻ, ശില്പം, സിനിമ, ആർക്കൈവൽ ഗവേഷണം എന്നിവയാണ് നടത്തിവരുന്നത്.










0 comments