കാപ്പ കേസ്: ബിജെപി കൗൺസിലർ സുഗതനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലറും കാപ്പ കേസ് പ്രതിയുമായ സുഗതനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വെള്ളൈക്കടവിലെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഒരാളെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിലാണ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ബുധനാഴ്ച വൈകിട്ട് 5.30 വരെയാണ് കസ്റ്റഡി.
കാപ്പ കേസിൽപെട്ട് വിയ്യൂർ സെൻട്രൽ ജയിലിലായ ബിജെപി കൗൺസിലറെ കോടതിയിൽ ഹാജരാക്കാൻ ചെവ്വാഴ്ച രാത്രി തിരുവനന്തപുരത്തെത്തിച്ചിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചാൽ തിരിച്ച് വിയ്യൂരിലേക്കു കൊണ്ടുപോകുമെന്ന് പൊലീസ് പറഞ്ഞു. നാല് വധശ്രമം ഉൾപ്പെടെ 19 കേസിൽ പ്രതിയാണ് സുഗതൻ. വട്ടിയൂർക്കാവ് സ്റ്റേഷനിൽ 18ഉം നെടുമങ്ങാട് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും സുഗതന് എതിരേയുണ്ട്.
ഒളിവിലായിരുന്ന സുഗതനെ, അനുയായികളുടെ തടസ്സം വകവെക്കാതെ ആകാശത്തേക്ക് വെടിവെച്ചാണ് വട്ടിയൂർക്കാവ് എസ്എച്ച്ഒയും സംഘവും കസ്റ്റഡിയിലെടുത്തത്. ഈ സംഘർഷത്തിൽ എസ്എച്ച്ഒ വിപിനും എസ്ഐ അഭിജിത്തിനും പരിക്കേറ്റിരുന്നു.











0 comments