ad
Deshabhimani

കേരകര്‍ഷകര്‍ക്ക് തിരിച്ചടി; കൂപ്പുകുത്തി കൊപ്രവില

Coconut Oil Price Hike
avatar
സ്വന്തം ലേഖിക

Published on Jul 02, 2026, 09:54 AM | 1 min read

കോഴിക്കോട്: കേരകര്‍ഷകര്‍ക്ക് തിരിച്ചടിയായി കൊപ്രവില വീണ്ടും കൂപ്പുകുത്തി. പച്ച കൊപ്രയുടെ വിപണിവില ക്വിന്റലിന് 13,600 രൂപയായി കുറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ ക്വിന്റലിന് 20,200 രൂപ ഉണ്ടായിരുന്നു. ഫെബ്രുവരിയില്‍ 19,400 രൂപയായി കുറഞ്ഞ വില മാര്‍ച്ചില്‍ 15,700 രൂപയും ഏപ്രിലില്‍ 15,900 രൂപയും മേയില്‍ 15,900 രൂപയുമായി. വെറും ആറുമാസംകൊണ്ട് 6600 രൂപയുടെ കുറവാണ് കൊപ്രവിലയിലുണ്ടായത്. തുടര്‍ച്ചയായ ഇടിവിൽ ആശങ്കയിലാണ് കേരകര്‍ഷകര്‍.


സംസ്ഥാനത്തിന് പുറമേ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമെല്ലാം ഉൽപ്പാദനം കൂടിയത് വില ഇടിയാൻ കാരണമായി. പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 33 മുതൽ 38 രൂപവരെ ലഭിക്കുന്നുണ്ടെങ്കിലും ഇതുമാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാകാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍. അതേസമയം, വെളിച്ചെണ്ണ വിലയിൽ ഇടിവുണ്ടായില്ല. ആറുമാസത്തിനിടെ 99 രൂപമാത്രം കുറഞ്ഞ് 237 രൂപയാണ് കിലോയ്‌ക്ക്‌. സംസ്ഥാനത്ത് നാളികേരം കൊപ്രയാക്കുന്നത് താരതമ്യേന കുറവാണ്. ഉല്‍പ്പാദിപ്പിക്കുന്ന നാളികേരത്തില്‍ 95 ശതമാനവും അന്യസംസ്ഥാനങ്ങളിലേക്കാണ്‌ പോകുന്നത്. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കായാണ് അന്യസംസ്ഥാനങ്ങളിൽ നാളികേരം ഉപയോഗിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home