ad
Deshabhimani

ഓഹരി വിപണിക്ക് കരുത്തേകി ഐടി ഓഹരികൾ; സെൻസെക്സും നിഫ്റ്റിയും കുതിപ്പിൽ

Stck Market Green

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 02, 2026, 10:33 AM | 1 min read

മുംബൈ : ആഭ്യന്തര ഓഹരി വിപണിയിൽ വ്യാഴാഴ്ച മികച്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ഐടി ഓഹരികളുടെ കരുത്തിൽ സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.


കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് നിരക്കായ 76,922.64 നിലയിൽ നിന്ന് 77,083.14 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച സെൻസെക്സ് 365 പോയിന്റ് ഉയർന്ന് 77,287.95 എന്ന നിലവാരത്തിലെത്തി. ബുധനാഴ്ച 24,005.85 എന്ന ലെവലിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി 50 വ്യാഴാഴ്ച രാവിലെ 24,062.20 എന്ന നിരക്കിൽ ആരംഭിച്ച് 100 പോയിന്റ് നേട്ടത്തോടെ 24,106.20 ലേക്ക് ഉയർന്നു.


പ്രമുഖ ഐടി കമ്പനികളുടെ ഓഹരികളാണ് ഇന്നത്തെ വിപണിയിലെ മുന്നേറ്റത്തിന് പ്രധാനമായും നേതൃത്വം നൽകിയത്. ഇൻഫോസിസ് ഓഹരി വില മുൻ ക്ലോസിംഗായ 985.30 രൂപയിൽ നിന്ന് 4.10 ശതമാനം ഉയർന്ന് 1,025.70 രൂപയിലെത്തി. എച്ച്സിഎൽ ടെക്നോളജീസ് 1,034.20 രൂപയിൽ നിന്ന് 3.77 ശതമാനം ഉയർന്ന് 1,073.20 രൂപയിലേക്കും, ടിസിഎസ് 1,982.60 രൂപയിൽ നിന്ന് 2.77 ശതമാനം നേട്ടത്തോടെ 2,037.50 രൂപയിലേക്കും ഉയർന്നു. ടെക് മഹിന്ദ്ര 2.45 ശതമാനം മുന്നേറി 1,395.60 രൂപയെന്ന നിരക്കിലെത്തിയപ്പോൾ ഐടിസി ഓഹരികൾ 1.54 ശതമാനം നേട്ടത്തോടെ 284.00 രൂപയായി.


നിഫ്റ്റി 50 സൂചികയിൽ ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, ടെക് മഹിന്ദ്ര എന്നിവയാണ്. അതേസമയം എൻടിപിസി, ബജാജ് ഫിനാൻസ്, പവർ ഗ്രിഡ്, ഒഎൻജിസി എന്നീ ഓഹരികൾ ആദ്യ വ്യാപാരത്തിൽ നഷ്ടം നേരിട്ടു.


കഴിഞ്ഞ ബുധനാഴ്ച 30 ഓഹരികൾ ഉൾപ്പെടുന്ന ബിഎസ്ഇ സെൻസെക്സ് 443.97 പോയിന്റ് ഉയർന്ന് 76,922.64 എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടയിൽ ഒരു ഘട്ടത്തിൽ 77,110.08 വരെയുള്ള ഉയർന്ന നിലവാരം തൊട്ടിരുന്നു. 50 ഓഹരികൾ ഉൾപ്പെടുന്ന എൻഎസ്ഇ നിഫ്റ്റി 140.10 പോയിന്റ് അഥവാ 0.59 ശതമാനം ഉയർന്ന് 24,005.85 എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വരും മണിക്കൂറുകളിലും വിപണിയിലെ ഈ അനുകൂല തരംഗം തുടരുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home