ad
Deshabhimani

ചൈനീസ് ജനതയുടെ ഭാവി മാറ്റിമറിച്ചത് കമ്യൂണിസ്റ്റ് പാർടി; 105 വർഷത്തെ ചരിത്രം മഹത്തായ ഇതിഹാസം: ഷി ജിൻപിങ്

 Xi Jinping ON CPC 105

105ാം സ്ഥാപകദിനത്തിൽ സിപിസി ജനറൽ സെക്രട്ടറിയും ചൈനീസ്‌ പ്രസിഡന്റുമായ ഷി ജിൻപിങ്‌ സംസാരിക്കുന്നു | Photo Credit: X/ChinaDaily

വെബ് ഡെസ്ക്

Published on Jul 02, 2026, 10:51 AM | 2 min read

ബീജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ (സിപിസി) 105 വർഷത്തെ ചരിത്രം രാജ്യത്തെ ജനതയുടെ ഏറ്റവും മഹത്തായ ഇതിഹാസമെന്ന് സിപിസി ജനറൽ സെക്രട്ടറികൂടിയായ ചൈനീസ്‌ പ്രസിഡന്റ് ഷി ജിൻപിങ്‌ പറഞ്ഞു. കടുത്ത ദാരിദ്ര്യത്താലും വിദേശ രാജ്യങ്ങളുടെ അവഹേളനത്താലും കഷ്ടപ്പെട്ട് ദുർബലമായ പശ്ചാത്തലത്തിൽനിന്ന്, 1921ൽ വെറും 50ലധികം അംഗങ്ങളുള്ള ഒരു ചെറിയ ഗ്രൂപ്പായി സ്ഥാപിതമായ കമ്യൂണിസ്റ്റ് പാർടി, ഇന്ന് ആഗോളതലത്തിൽ വൻ സ്വാധീനമുള്ള ലോകത്തിലെ ഏറ്റവും വലിയ ഭരണകക്ഷിയായി വളർന്നു കഴിഞ്ഞു. പുതിയ യുഗത്തിലും പുതിയ പ്രയാണത്തിലും പാർടിയുടെ ദൗത്യങ്ങൾ നിറവേറ്റുന്നതിനായി ഉറച്ചുനിൽക്കാനും അംഗങ്ങളോട് ഷി ആഹ്വാനം ചെയ്തു. ബീജിങ്ങിൽ നടന്ന സിപിസിയുടെ 105-ാം സ്ഥാപക വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഷി.





കഴിഞ്ഞ 105 വർഷത്തെ പാർടിയുടെ ശ്രമങ്ങൾ ചൈനീസ് ജനതയുടെ ഭാവിയെത്തന്നെ മാറ്റിമറിച്ചുവെന്ന് ഷി പറഞ്ഞു. പുനരുജ്ജീവനത്തിലേക്കുള്ള പാത വെട്ടിത്തുറന്ന്, മാർക്സിസത്തിന്റെ ശക്തമായ ചൈതന്യം സിപിസി പ്രകടിപ്പിച്ചു. ലോകചരിത്രത്തിന്റെ ഗതിയിൽ ആഴത്തിലുള്ള സ്വാധീനം പാർടി ചെലുത്തി. സിപിസിയുടെ നേതൃത്വത്തിൽ ചൈന ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുകയും, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന നവീകരണ ശക്തികളിലൊന്നായി ഉയർന്നുവരുകയും ചെയ്തു. ജനങ്ങളുടെ ശരാശരി ആയുസ്സ് 79 വയസ്സിൽ കൂടുതലായി ഉയർത്തി. ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, ആരോഗ്യ പരിപാലന സംവിധാനങ്ങൾ ചൈന സ്ഥാപിക്കുകയും ചെയ്തു. രാജ്യത്തെ ദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കാൻ നേതൃത്വം നൽകിയ സിപിസി, 2035ഓടെ ആധുനികവൽക്കരണം യാഥാർത്ഥ്യമാക്കാനും നൂറ്റാണ്ടിന്റെ മധ്യത്തോടെ ചൈനയെ എല്ലാ മേഖലകളിലും ഒരു ആധുനിക സോഷ്യലിസ്റ്റ് രാജ്യമായി കെട്ടിപ്പടുക്കാനുമുള്ള ഒരു ബ്ലൂപ്രിന്റ് തയ്യാറാക്കിയിട്ടുണ്ട്.





ജനങ്ങളിൽ ആഴത്തിൽ വേരൂന്നി, പാർടി എപ്പോഴും ശരിയായ ദിശയിലാണ് ഉറച്ചുനിൽക്കുന്നത്. ചരിത്രപരമായ നേട്ടങ്ങൾ സൃഷ്ടിക്കുന്നതിന് പാർടി ജനങ്ങളിൽ പൂർണമായി വിശ്വസിക്കണം. ചൈനയുടെ വികസനം ഇപ്പോൾ അവസരങ്ങളും വെല്ലുവിളികളും ഒത്തുചേരുന്ന ഒരു കാലഘട്ടത്തിലാണ്. അവിടെ അനിശ്ചിതത്വങ്ങളും പ്രവചനാതീതമായ ഘടകങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിസന്ധികളെ നേരിടാൻ സജ്ജമായിരിക്കണം. പാർടി അം​ഗങ്ങളായ എല്ലാവരും പാർടിയുടെ അടിസ്ഥാനലക്ഷ്യവും ദൗത്യവും ഒരിക്കലും വിസ്മരിക്കരുത്, എപ്പോഴും വിനയവും വിവേകവും കഠിനാധ്വാനശീലവും പുലർത്തണം, ഒപ്പം പോരാട്ടം തുടരാനുള്ള ധൈര്യവും ശേഷിയും കൈവരിക്കുക എന്നതും അത്യന്താപേക്ഷിതമാണെന്നും പാർടി അം​ഗങ്ങളെ അഭിസംബോധന ചെയ്ത് ഷി പറഞ്ഞു.


സായുധ സേനയെ വേഗത്തിൽ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ശ്രമങ്ങളുണ്ടാകുമെന്നും ഷി പറഞ്ഞു. ചൈനയുടെ പരമാധികാരം, സുരക്ഷ, വികസന താൽപ്പര്യങ്ങൾ എന്നിവ ദൃഢമായി സംരക്ഷിക്കാനും ലോകസമാധാനവും വികസനവും കാത്തുസൂക്ഷിക്കുന്നതിൽ കൂടുതൽ സംഭാവനകൾ നൽകാനും അദ്ദേഹം സൈന്യത്തോട് ആവശ്യപ്പെട്ടു.





ചടങ്ങിൽ പാർടിയുടെ പരമോന്നത ബഹുമതിയായ 'ജൂലൈ 1 മെഡൽ' ഷി സമ്മാനിച്ചു. പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ലി ചിയാങ്, ഷാവോ ലെജി, വാങ് ഹുനിംഗ്, കായ് ക്വി, ഡിംഗ് ഷൂഷിയാങ്, ലി സി എന്നിവരും വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങും ചടങ്ങിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home