ad
Deshabhimani

നടന്നത് ജനാധിപത്യ ധ്വംസനം; മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ ലീ​ഗ് നടത്തിയ സമ്മർദം ശരിയായില്ലെന്ന് ജി സുകുമാരൻ നായർ

G Sukumaran Nair

ജി സുകുമാരൻ നായർ

വെബ് ഡെസ്ക്

Published on May 14, 2026, 02:01 PM | 1 min read

തിരുവനന്തപുരം: ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതെന്നും ജനാധിപത്യ ധ്വംസനമാണ് നടന്നതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.


മുഖ്യമന്ത്രി തെരഞ്ഞെടുപ്പിൽ മുസ്ലീം ലീ​ഗ് നടത്തിയ സമ്മർദം ശരിയായില്ലെന്നും സുകുമാരൻ നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സമ്മര്‍ദം ചെലുത്തിയവരില്‍ ഘടകകക്ഷികളിൽ ഏറ്റവും നിർണായകമായി നിന്നത് മുസ്ലീം ലീ​ഗാണ്. മുഖ്യമന്ത്രി തെരഞ്ഞെടുപ്പിൽ ലീ​ഗ് നടത്തിയ സമ്മർദം ശരിയായില്ല. മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതിലും ഇതേ സമ്മർദം തന്നെ ഉണ്ടാകുമല്ലോ. കോൺ​ഗ്രസിന്റെ പാർലമെന്ററി പാർട്ടി യോ​ഗത്തിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമുണ്ടാകേണ്ടത്. ഇവിടെ അതൊന്നും പാലിക്കപ്പെട്ടിട്ടില്ല'.
മുഖ്യമന്ത്രി സ്ഥാനത്തിന് വി ഡി സതീശന്‍ യോഗ്യനാണോ എന്ന ചോദ്യത്തിന്

മുഖ്യമന്ത്രിയാകാൻ മുന്ന് പേരും യോ​ഗ്യരാണ് എന്നാണ് സുകുമാരൻ നായർ മറുപടി നല്‍കിയത്. അതേസമയം, ഘടകകക്ഷികളുടെ ഇടപെടലിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.


'ഘടകകക്ഷികളുടെ അഭിപ്രായമാണ് നോക്കുന്നതെങ്കിൽ പിന്നെ എംഎൽഎമാരുടെ ഭൂരിപക്ഷം അനുസരിച്ചാണ് തീരുമാനമെന്ന് പറയേണ്ട കാര്യമില്ലല്ലോ. ഘടകകക്ഷികൾ അവർ എവിടെന്നോ കൊണ്ടുവന്ന വോട്ടാണോ? ഈ വോട്ടെക്കെ തന്നെയല്ലേ ഇത്. അത് വാങ്ങിച്ചിരിക്കുമ്പോൾ കോൺ​ഗ്രസിനെ അതിന്റെ സ്വാതന്ത്ര്യത്തിന് അനുവദിക്കണമായിരുന്നു.


നല്ല നാളേക്കായി വിഡി സതീശൻ നയിക്കുമെന്നത് സാദിക്കലി തങ്ങളുടെ വിശ്വാസമാണ്. ഞങ്ങളുടെ ആരുടെയും വിശ്വാസമല്ല. ലീ​ഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചനയാണിത്. മാനദണ്ഡങ്ങൾ പരിശോധിക്കുമ്പോൾ എല്ലാ തരത്തിലും മുന്നിൽ നിൽക്കുന്ന ആളെ വേണമായിരുന്നു പരി​ഗണിക്കേണ്ടത്. സതീശൻ നയിക്കണമെന്ന് ആ​ഗ്രഹിക്കുന്നുവെന്ന് പറയുന്ന ജനങ്ങളുടെ എണ്ണം ആരാണെടുത്തത്. അങ്ങനെയാണെങ്കിൽ അതിന്റെ ഭൂരിപക്ഷം വേണ്ടേ? കോൺ​ഗ്രസിന്റെ കീഴ് വഴക്കങ്ങള്‍ തെറ്റിച്ചത് കൊണ്ടാണ് എൻഎസ്എസ് ഈ കാര്യങ്ങൾ പറയുന്നത്. ഇടതുപക്ഷം അത് തെറ്റിക്കാതെ അവരുടെ രീതിയിൽ പോകുന്നു'.


സാമൂഹികനീതി നടപ്പാക്കുമെന്ന ചോദ്യത്തിന് സാധ്യത കുറവാണ് എന്നാണ് ജി സുകുമാരൻ മറുപടി പറഞ്ഞത്. 'ആവശ്യമില്ലാത്ത കാര്യങ്ങൾക്കൊന്നും എൻഎസ്എസ് പ്രതികരിച്ചിരുന്നില്ല. വർ​ഗീയത രൂക്ഷമായ ഭാവത്തിൽ വന്നതുകൊണ്ടാണ് ഇപ്പോൾ പ്രതികരിച്ചത്. വ്യക്തിപരമായി പറഞ്ഞാൽ രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോ​ഗ്യൻ', ജി സുകുമാരൻ നായർ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home