ചത്ത നിലയിൽ കണ്ടത് നാല് വയസുള്ള പെൺപുലി

സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ചത്ത പുലിയെ വനം വകുപ്പ് വെറ്ററിനറി സർജൻ ഡോ. ബി ഇല്യാസ് റാവുത്തറുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടംചെയ്യുന്നു
രാജപുരം: കള്ളാർ പഞ്ചായത്തിലെ പുഞ്ചക്കര കോട്ടക്കുന്നിൽ സ്വകാര്യവ്യക്തിയുടെ പറമ്പിൽ ചത്ത നിലയിൽ കണ്ടെത്തിയത് പുലി നാല് വയസ്സുള്ള പെൺപുലി. പുലിയുടെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ജഡം കത്തിച്ചു. സാമ്പിൾ പരിശോധനക്കയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണ കാരണം വ്യക്തമാകൂവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കണ്ണൂരിൽനിന്നും ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ ഇല്യാസ് റാവുത്തർ എത്തിയാണ് പോസ്റ്റ്മോർട്ടം നടത്തിയത്. വെടിയേറ്റതിന്റെയോ മറ്റ് പരിക്കുകളോ ഇല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രോഗം കാരണം ചത്തതാകാമെന്നാണ് പ്രാഥമിക നിഗമനം. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു ജഡം. കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ രാഹുൽ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം പി രാജു എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.











0 comments