ടി നാരായണൻ അന്തരിച്ചു

തിരുവനന്തപുരം: കേന്ദ്ര ജീവനക്കാരുടെ പ്രമുഖ സംഘടനാ നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന ടി നാരായണൻ (85) അന്തരിച്ചു. ശനിയാഴ്ച ഉച്ച 1.30 ഓടെയായിരുന്നു അന്ത്യം.
ഓൾ ഇന്ത്യ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് അസോസിയേഷൻ മുൻ അഖിലേന്ത്യ പ്രസിഡന്റാണ്. ബാലസംഘത്തിന്റെ രൂപീകരണ കാലഘട്ടത്തിൽ രക്ഷാധികാരികളുടെ സെക്രട്ടറിയായി പ്രവർത്തിച്ചു. ശിശുക്ഷേമ സമിതിയുടെ ട്രഷററായും ഏറെക്കാലം സേവനമനുഷ്ഠിച്ചു. 1968ലും 1974ലും കേന്ദ്ര ജീവനക്കാരുടെ പണിമുടക്കിന് നേതൃത്വം നൽകി ഒട്ടേറെ ശിക്ഷാ നടപടികൾക്ക് വിധേയനായി.
ഭാര്യ ടി രാധാമണി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആദ്യ വനിതാ പ്രസിഡന്റും കേന്ദ്ര പെൻഷൻകാരുടെ അസോസിയേഷൻ (സിജിപിഎ) സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.
മക്കൾ: എൻ സുകന്യ (സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി), സുസ്മിത (മാതൃഭൂമി പാലക്കാട് ന്യൂസ് എഡിറ്റർ).
മരുമക്കള്‍: മുന്‍ എംഎല്‍എ ജെയിംസ് മാത്യു, യു പി ജോസഫ് (സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയറ്റ് അംഗം).
0 comments