ad
Deshabhimani

print edition ധവളപത്രം തയ്യാറാക്കുന്പോൾ 
വ്യക്തത വേണം: തോമസ്‌ ഐസക്‌

thomas issac

തോമസ്‌ ഐസക്‌

വെബ് ഡെസ്ക്

Published on May 21, 2026, 02:16 AM | 1 min read

ആലപ്പുഴ : സാന്പത്തിക ധവളപത്രം തയ്യാറാക്കുന്പോൾ മുഖ്യമന്ത്രി വി ഡി സതീശൻ നിരന്തരം പറഞ്ഞിരുന്ന മൂന്ന്‌ കാര്യങ്ങളിൽ വ്യക്തത വേണമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ്‌ ഐസക്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. സംസ്ഥാനത്തിന്‌ 25,000 കോടി രൂപയുടെ നികുതി കുടിശ്ശികയുണ്ടെന്നും അത്‌ പിരിച്ചാൽ സാന്പത്തിക പ്രതിസന്ധി തീരുമെന്നുമാണ്‌ സതീശൻ പറഞ്ഞിരുന്നത്‌. എത്രയാണ്‌ പിരിക്കാൻ പോകുന്നതെന്ന്‌ വ്യക്തമാക്കണം.


ഐജിഎസ്‌ടി വേണ്ടത്ര പിരിക്കാത്തതുകൊണ്ട്‌ 25,000 കോടി നഷ്‌ടമെന്ന്‌ പറയുന്പോൾ, പരിഹാരമായി എന്ത്‌ മാറ്റമാണ്‌ ജിഎസ്‌ടി ഘടനയിൽ കൊണ്ടുവരുന്നതെന്നും യുഡിഎഫ്‌ അധികാരമേൽക്കുന്പോൾ ക്യാഷ്‌ ബാലൻസ്‌ എത്രയുണ്ടായിരുന്നുവെന്നും പറയണം. നയാപൈസയില്ലെങ്കിൽ, പെൻഷന്‌ 1070 കോടി രൂപ അനുവദിച്ചതും ആശമാർക്കും അങ്കണവാടിക്കാർക്കും അലവൻസ്‌ വർധിപ്പിക്കുമെന്ന്‌ പറഞ്ഞതും എങ്ങനെ നടക്കും. കഴിഞ്ഞ യുഡിഎഫ-്‌ ഭരണം അവസാനിച്ചപ്പോൾ റവന്യൂചെലവും മൂലധനച്ചെലവും കൂടി 94,000 കോടി രൂപയായിരുന്നു. എന്നാൽ കഴിഞ്ഞ സാന്പത്തികവർഷം 1,98,000 കോടി രൂപയാണ്‌ ചെലവ്‌. പൂച്ചപെറ്റുകിടന്നെന്ന്‌ പറയുന്ന ട്രഷറിയിലാണ്‌ ഇത്‌. യുഡിഎഫ്‌ ഭരണത്തിന്റെ അവസാനവർഷം 7500 കോടി മാത്രമായിരുന്നു മൂലധനചെലവ്‌.


യുഡിഎഫ്‌ അടക്കം ഏകകണ്‌ഠമായി പാസാക്കിയതാണ്‌ കിഫ്‌ബി നിയമം. അതിൽപ്പറഞ്ഞ പണം കൊടുത്താൽ വായ്‌പ തിരിച്ചടയ-്‌ക്കാം. വനിതകളുടെ സ‍ൗജന്യയാത്ര കെഎസ്‌ആർടിസിയുടെ ചെലവിൽ നടത്താനാകില്ല. നഷ്‌ടം നികത്താനുളള തുക സർക്കാർ നൽകണം. അല്ലെങ്കിൽ ഡീസൽ അടിക്കാൻപോലും പണമില്ലാതെ കെഎസ്‌ആർടിസി പൂട്ടിപ്പോകും. കെ റെയിൽ പദ്ധതി യുഡിഎഫ്‌ റദ്ദാക്കിയതിൽ അത്‌ഭുതമില്ല. പക്ഷേ, പകരം എന്തെന്ന് അവർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home