ad
Deshabhimani

കാർ ട്രക്കിന് പിന്നിൽ ഇടിച്ചുകയറി; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

accidnet

image: india tv

വെബ് ഡെസ്ക്

Published on Jul 07, 2026, 02:11 PM | 1 min read

ഭോപ്പാൽ : മധ്യപ്രദേശിലെ മൈഹാർ ജില്ലയിൽ കാർ ട്രക്കിന് പിന്നിൽ ഇടിച്ചുകയറി ഒരു കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടു. മൈഹാർ ജില്ലയിലെ ദേശീയപാത മുപ്പതിൽ ചൊവ്വാഴ്ച പുലർച്ചെ ഏകദേശം ഒരു മണിയോടെയാണ് അപകടമുണ്ടായത്.


അങ്കുർ പട്ടേൽ, മ്രാദുൽ പട്ടേൽ, വിജയ് പട്ടേൽ, ഹരിശങ്കർ പട്ടേൽ, ശിവ പട്ടേൽ എന്നിവരാണ് മരിച്ചത്. ഒരു ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്ന അഞ്ച് പേരാണ് അപകടത്തിൽപ്പെട്ടത്. ആറ് പേരാണ് കാറിനുള്ളിലുണ്ടായിരുന്നത്. ഇതിൽ ഒരാളുടെ നില അതീവ ​ഗുരുതരമാണ്. യുവാക്കൾ സഞ്ചരിച്ച കാർ മുന്നിൽ പോവുകയായിരുന്ന ട്രക്കിന് പിന്നിൽ ഇടിച്ചുകയറിയാണ് അപകടം. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. അപകടത്തിന്റെ ആഘാതത്തിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന എസ്യുവി പൂർണമായും തകർന്നു.


അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റയാളെ അമർപതാൻ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും പിന്നീട് സത്ന ജില്ലയിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home